ജിദ്ദ: ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമയുടെ പോഷക ഘടകമായ ദക്ഷിണ കേരള ഇസ്ലാമിക് കൾച്ചറൽ സെൻറിന്റെ ജിദ്ദ സെൻട്രൽ കമ്മിറ്റി നിലവിൽ വന്നു. ജിദ്ദ അൽ നഈം മർകസിൽ ചേർന്ന യോഗം ഗ്ലോബൽ കമ്മിറ്റി പ്രസിഡൻറ് ഷറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ ഉദ്ഘാടനം ചെയ്തു.
സൈദ് മുഹമ്മദ് അൽകാശിഫി അധ്യക്ഷത വഹിച്ചു. ഹാഫിസ് സിദ്ദീഖ് മദനി തെന്നൂർ മുഖ്യപ്രഭാഷണം നടത്തി. സക്കീർ ഹുസൈൻ ബാഖവി ബീമാപള്ളി , നിസാമുദ്ദീൻ മന്നാനി ആനച്ചൻ എന്നിവർ ആശംസാ പ്രസംഗം നടത്തി . മസ്ഊദു മൗലവി ബാലരാമപുരം സ്വാഗതവും അബ്ദുൽ ലത്തീഫ് മൗലവി കറ്റാനം നന്ദിയും പറഞ്ഞു. 11 അംഗ കമ്മിറ്റിയെ യോഗത്തിൽ തെരഞ്ഞെടുത്തു. ഭാരവാഹികൾ: സൈദ് മുഹമ്മദ് മൗലവി അൽ കാശിഫി കാഞ്ഞിരപ്പള്ളി (പ്രസിഡൻറ്), മസ്ഊദ് മൗലവി ബാലരാമപുരം (സെക്രട്ടറി), നിസാമുദ്ദീൻ മന്നാനി ആനയ്യൽ (ട്രഷറർ), ഹാഫിസ് സിദ്ദീഖ് മദനി തെന്നൂർ (ചെയർമാൻ).
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു