ദുബൈ: ജീവിതത്തിൽ സാധാരണക്കാരനായി കലാജീവിതം നയിച്ച മികച്ച നടനായിരുന്നു മാമുക്കോയയെന്നും കളങ്കമില്ലാത്ത മനുഷ്യനായിരുന്നു അദ്ദേഹമെന്നും മുൻ കേരള ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാർ. ദുബൈ മലബാർ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച മാമുക്കോയ പുരസ്കാര വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രഥമ പുരസ്കാരം നടൻ വിനോദ് കോവൂരിന് നടൻ ജോയ് മാത്യു സമ്മാനിച്ചു. ജമീൽ ലത്തീഫ് അധ്യക്ഷതവഹിച്ചു. അഹമ്മദ് അൽസാഭി, ഡോ. ഖാലിദ് അൽ ബലൂശ്ശി എന്നിവർ പങ്കെടുത്തു. സാമൂഹിക പ്രവർത്തകൻ രാജൻ കൊളാവിപ്പാലത്തെ ആദരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ഹാരിസ് കോസ്മോസ്, മൊയ്തു കുറ്റ്യാടി എന്നിവർ ആശംസ പ്രസംഗം നടത്തി.
നാസർ ബേപ്പൂർ തയാറാക്കിയ മാമുക്കോയയെ കുറിച്ച ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു. പായസമത്സരം, കുട്ടികൾക്കായുള്ള ചിത്രരചന മത്സരം, കോൽക്കളി, ഗാനമേള, മറ്റ് കലാപരിപാടികൾ എന്നിവ നടന്നു. മോഹൻ വെങ്കിട്ട് സ്വാഗതവും അഡ്വ. മുഹമ്മദ് സാജിദ് നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു