ബുറൈദ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) അൽ ഖസീമിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സൗഹൃദ സംഗമവും ‘ഹെൽത്തോറിയം’ മെഡിക്കോൺ സെമിനാറും സംഘടിപ്പിച്ചു. ബുറൈദ സുൽത്താന റാഷിദിയ്യ ഇസ്തിറാഹയിൽ നടന്ന സദസ്സിൽ നിരവധിപേർ പങ്കെടുത്തു.
ഐ.സി.എഫ് അൽഖസീം സെൻട്രൽ തല സ്നേഹ സംഗമം ‘ഇന്ത്യ- സ്നേഹ റിപ്പബ്ലിക്’ എന്ന പ്രമേയത്തിൽ നാഷനൽ പബ്ലിക്കേഷൻ പ്രസിഡൻറ് അബൂ സ്വാലിഹ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സെൻട്രൽ പബ്ലിക് റിലേഷൻ അംഗം ജാഫർ സഖാഫി വിഷയാവതരണം നടത്തി. കൺസൾട്ടൻറ് ജനറൽ ഫിസിഷ്യൻ ഡോ. ലൈജു ഉനൈസ ‘പ്രമേഹവും വൃക്ക രോഗങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി സദസ്സുമായി സംവദിച്ചു. സദസ്യരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ബഷീർ അടിവാരം, നിസാം മാമ്പുഴ എന്നിവർ സംസാരിച്ചു. സെൻട്രൽ സർവിസ് സെക്രട്ടറി ഫള്ൽ ലത്തീഫി അധ്യക്ഷത വഹിച്ചു. ശറഫുദ്ദീൻ വാണിയമ്പലം സ്വാഗതവും സെൻട്രൽ എജുക്കേഷൻ സെക്രട്ടറി നിസാർ കാക്കനാട് നന്ദിയും പറഞ്ഞു.
പരിപാടിയിൽ പങ്കെടുത്തവരുടെ രക്തപരിശോധനക്കൊപ്പം അർഹരായ രോഗികൾക്ക് ഷുഗർ ടെസ്റ്റിനുള്ള ഉപകരണങ്ങളും സൗജന്യമായി വിതരണം ചെയ്തു. ‘ബെറ്റർ വേൾഡ് ബെറ്റർ ടുമാറോ’ എന്ന ശീർഷകത്തിൽ മാനവ വികസന വർഷമായി ആചരിക്കുന്ന സംഘടന വർഷത്തെ ആദ്യപദ്ധതിയാണ് ആരോഗ്യ ബോധവത്കരണ കാമ്പയിൻ. ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന പ്രവാസി സമൂഹത്തിനിടയിൽ പൊതുജന സമ്പർക്ക പരിപാടികളും ലഘുലേഖ വിതരണം, മെഡിക്കൽ സർവേ, ഹെൽത്ത് പ്രഫഷനൽ മീറ്റ്, സോഷ്യൽ മീഡിയ കാമ്പയിൻ തുടങ്ങിയവയും നടന്നുവരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു