റിയാദ്: ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമയുടെ പ്രവാസി സംഘടനയായ ദക്ഷിണ കേരള ഇസ്ലാമിക് കള്‍ച്ചറല്‍ സെൻറർ (ഡി.കെ.ഐ.സി.സി) റിയാദ് സെൻട്രൽ കമ്മിറ്റി നിലവില്‍വന്നു. ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഭാരവാഹികളെ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ കോട്ടയം ജില്ല പ്രസിഡൻറും സ്റ്റേറ്റ് വർക്കിങ് കമ്മിറ്റി മെംബറുമായ അബ്ദുൽ നാസിർ മൗലവി അൽകൗസരി ഭാരവാഹി പ്രഖ്യാപനം നടത്തി.
സ്വന്തം വിശ്വാസത്തിൽ ഉറച്ചുനിന്ന് മറ്റു മതങ്ങളെയും മതസ്ഥരെയും അംഗീകരിക്കണമെന്ന് മാത്രമല്ല, അവരോടും ചില കടമകളും കടപ്പാടുകളും വ്യവസ്ഥയായ മതം കൂടിയാണ് ഇസ്ലാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അപഹരിച്ച സ്വത്തിൽ ആരാധന നിഷിദ്ധമാണെന്നതാണ് ഒരു വിശ്വാസിക്ക് ഇസ്ലാം നൽകുന്ന അധ്യാപനമെന്നും അതുകൊണ്ടുതന്നെ ഒരു മുസ്ലിമിനും ഒരു ആരാധനാലയവും തകർക്കാൻ കഴിയില്ല. തകർത്ത ചരിത്രവുമില്ല. വർത്തമാനകാലത്ത് നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതക്ക് ഏൽക്കുന്ന മുറിവുകൾ ഗുരുതരവും ആശങ്കപ്പെടുത്തുന്നതുമാണ് അത് നമ്മുടെ സ്വൈരജീവിതത്തെയാണ് തകർക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താജുദ്ദീൻ ക്ലാപ്പന (ചെയർ.), അഹമ്മദ് സഹദ് ഹുസ്നി കാഞ്ഞിരപ്പള്ളി (പ്രസി.), മുനീര്ഷാ തണ്ടാശ്ശേരി കരുനാഗപ്പള്ളി (ജന. സെക്ര.), റുമൈസ് അൽ ഹുദവി മൂവാറ്റുപുഴ (ട്രഷ.), നാസർ ലെയ്സ്, ഹാഫിസ് അഹമ്മദ് കാഞ്ഞിരപ്പള്ളി, നസീർഖാൻ കരുനാഗപ്പള്ളി (വൈസ് പ്രസി.), സിയാദ് അബ്ദുൽ സമദ് കണ്ണനല്ലൂർ, അമീൻ ചന്ദനത്തോപ്പ്, അഹമ്മദ് ഷഹീര്‍ കാഞ്ഞിരപ്പള്ളി, അസീസ് തേവലക്കര (ജോ. സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു