യുദ്ധത്തിന്റെ അലർച്ചകൾ ഗാസയിലൊടുങ്ങിയിട്ടില്ല. അവിടുത്തെ മനുഷ്യർ നിരന്തരം വേട്ടയാടപ്പെട്ട കൊണ്ടിരിക്കുകയാണ്. പട്ടിണി മൂലവും, വിശപ്പ് മൂലവും ആളുകൾ പരക്കം പായുന്നു. ഇപ്പോഴിതാ വെള്ളത്തിനു ക്ഷാമം നേരിടുന്നു. അതിനേക്കാളും നല്ലത് വെള്ളം നൽകുന്നില്ല എന്ന് പറയുന്നതാകും. ഇസ്രായേൽ സൈന്യം ഗാസയിലേക്ക് കടസാൽ ജലം പമ്പ ചെയ്യുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് അനവധി ആരോഗ്യ പ്രശ്ങ്ങൾക്ക് വഴിയൊരുക്കും.
ജോൺ ബൈഡൻ, ഇസ്രായേലി ഉദ്യോഗസ്ഥർ എന്നിവരുടെ അറിവോടു കൂടിയാണ് ഈ പമ്പിങ് നടക്കുന്നതെന്ന് കഴിഞ്ഞ ഒരാഴ്ചയി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.ഇസ്രായേലി സൈന്യം ഇതിനു നൽകിയ വിശദീകരണം യുദ്ധം കാര്യക്ഷമമാക്കുവാൻ പുതിയ തന്ത്രങ്ങൾ പരീക്ഷിക്കുന്നു എന്നാണ്. ഹമാസിലെ തീവ്രവാദത്തിനെതിരെയുള്ള ഉപകാരണമായിട്ടായിരിക്കുയും ഞങ്ങൾ ഈ പമ്പിങ് ഉരുപയോഗിക്കാൻ പോകുന്നതെന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്.
ഏകദേശം 27,000 പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണത്തിന് നാല് മാസത്തിന് മുൻപ് നടന്നിരുന്നു. ഹമാസിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കാൻ ഇസ്രായേൽ അധികാരികൾ വളരെക്കാലമായി ലക്ഷ്യമിടുന്നുണ്ടെന്ന് ഇത് വരെ അവിടെ നടന്ന യുദ്ധങ്ങൾ സാക്ഷ്യം പറയുന്നുണ്ട്. ടണലുകളിലേക്ക് ഇത്തരത്തിൽ കടൽ ജലം പാമ്പു ചെയ്തു കൊണ്ടിരുന്നാൽ ഗാസയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ സൂചിപ്പിക്കുന്നു
പലസ്തീൻ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ എന്തെല്ലാം ?
ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും അടിസ്ഥാന സൗകര്യങ്ങൾ വളരെക്കാലമായി ദുർബലമാണ്. സൈനിക ആക്രമണത്തിൻ്റെ ഭാഗമായി ഒക്ടോബർ 9 ന് ഭക്ഷണവും വെള്ളവും നിരോധിക്കുന്നത് ഉൾപ്പെടെ ഗാസയിൽ “സമ്പൂർണ ഉപരോധം” നടത്താൻ ഇസ്രായേലിൻ്റെ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് ഉത്തരവിട്ടു.
പതിറ്റാണ്ടുകളായി, അധിനിവേശ പ്രദേശങ്ങളിലേക്കുള്ള ജലവിതരണം ഇസ്രായേൽ നിയന്ത്രിസിച്ചിരുന്നു. ജല വിതരണം ഇസ്രയേലികൾ വെട്ടിക്കുറയ്ക്കുകയോ ഇഷ്ടാനുസരണം ഉപയോഗിക്കുകയോ ചെയ്തു കൊണ്ടിരിക്കുന്നുവെസ്റ്റ്ബാങ്കിലെ ഫലസ്തീനികൾ ഇസ്രായേൽ അധികാരികളിൽ നിന്ന് ലൈസൻസ് നേടാതെ പുതിയ ജലകിണറുകളോ ജലസംവിധാനങ്ങളോ നിർമ്മിക്കാൻ അനുവദിക്കില്ല.
വെസ്റ്റ് ബാങ്കിൽ മഴവെള്ള ശേഖരണം പോലും നിരീക്ഷിക്കുന്നുണ്ട്. മാത്രമല്ല, ഇസ്രായേലി പട്ടാളക്കാരും കുടിയേറ്റക്കാരും ഫലസ്തീനികൾക്കുള്ള വെള്ളം വിതരണം ചെയ്യുന്ന അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കുന്നു.
ഗാസയിൽ കുടിക്കാനും പാചകം ചെയ്യാനും ഉപയോഗ യോഗ്യമായ വെള്ളം ലഭിക്കുന്നത് എല്ലായ്പ്പോഴും കൂടുതൽ സങ്കീർണ്ണമാണ്. മൂന്ന് കടൽജല ശുദ്ധീകരണ പ്ലാൻ്റുകൾ, ഇസ്രായേലിൽ നിന്ന് നേരിട്ട് പ്രവർത്തിക്കുന്ന മൂന്ന് പൈപ്പുകൾ, നിരവധി കിണറുകളും, ഈജിപ്തിൽ നിന്ന് ഇറക്കുമതി ചെയ്ത വാട്ടർ പായ്ക്കുകൾ തുടങ്ങിയവയാണ് ഗാസയിലെ ജനങ്ങൾ വെള്ളത്തിനായി ഉപയോഗിക്കുന്നത്.
ഗാസയിൽ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നം മലിന ജലമാണ് . ഭൂഗർഭജലം അഴുക്കുചാലുകളിൽ കലരാതിരിക്കാൻ ഗാസയിലെ അധികാരികൾ സാധാരണയായി നാലോളം മലിനജല ശുദ്ധീകരണ പ്ലാൻ്റുകൾ ഉപയോഗിക്കുന്നു.
2017 ലെ ഒരു ആംനസ്റ്റി ഇൻ്റർനാഷണൽ റിപ്പോർട്ട് ജലസംഭരണി ചൂഷണം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കുകയും സ്ട്രിപ്പിലെ ജലവിതരണത്തിൻ്റെ 95 ശതമാനവും മലിനമാണെന്ന് പറയുകയും ചെയ്തിട്ടുണ്ടായിരുന്നു
ഒക്ടോബർ 7 മുതൽ മലിനജലം നിയന്ത്രിക്കാനാകാതെ തെരുവിലേക്ക് ഒഴുകുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ജലക്ഷാമവും രൂക്ഷമായി. ഇസ്രായേൽ ഷെല്ലാക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച ഡീസലൈനേഷൻ പ്ലാൻ്റുകളിൽ രരണ്ടെണ്ണം അടച്ചുപൂട്ടി.
ഇസ്രായേലും പൈപ്പുകളിൽ നിന്ന് കുറച്ച് വെള്ളം വെട്ടിക്കുറച്ചു, പമ്പ് ചെയ്യാനുള്ള ഇന്ധനത്തിൻ്റെയും വൈദ്യുതിയുടെയും അഭാവം കാരണം പല കുഴൽക്കിണറുകളും പ്രവർത്തിക്കുന്നില്ല.
മലിനീകരിക്കപ്പെട്ടതും ചൂടേറിയതുമായ ലോകത്തിലെ ഏറ്റവും കാലാവസ്ഥാ ദുർബല പ്രദേശങ്ങളിലൊന്നായ ഗാസ കൂടുതൽ വിഷവസ്തുക്കളെ ഇപ്പോൾ അഭിമുഖീകരിക്കുന്നുണ്ട്
ഗാസയിൽ പതിനായിരക്കണക്കിന് മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ അഴുകുകയാണ്,. ആയിരക്കണക്കിനുള്ള സ്ഫോടക വസ്തുക്കൾ ഗാസയുടെ മണ്ണിനെ മലിനമാക്കി. ഗാസയിലെ ജനങ്ങൾക്ക് കുടിക്കാൻ വിഷംകലരാത്ത ഒരിറ്റ് വെള്ളം പോലും അവിടെ അവശേഷിക്കുന്നില്ല. ഗാസയിലെ മനുഷ്യർ ദാഹം മൂലം മരിക്കുമോ? അതോ വിഷ വായു ശ്വസിച്ചു മരിക്കുമോ?