ചുണ്ടിന് നിറം നൽകുന്ന കൃത്രിമ രാസവസ്തുക്കൾ ഉപയോഗിക്കാൻ താൽപ്പര്യമില്ലാത്തവരുമുണ്ട്. എന്നാൽ ഇരുണ്ട ചുണ്ടുകൾക്ക് പ്രകൃതി ദത്തമായ എന്തെങ്കിലും പരിഹാരമുണ്ടോ എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. ചുണ്ടുകളുടെ സ്വാഭാവികത നഷ്ടപ്പെടാതെ, ചുമന്ന- പിങ്ക് നിറത്തിലുള്ള അധരങ്ങൾ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള ചില വീട്ടുവൈദ്യങ്ങളെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഇരുണ്ട ചുണ്ടുകൾ മാറ്റാൻ ഈ നുറുങ്ങുകൾ നിങ്ങളുടെ ഒഴിവുസമയങ്ങളിൽ പരീക്ഷിച്ച് നോക്കാം.
പഞ്ചസാര
വിപണിയിലും മറ്റും ചുണ്ടുകളിൽ പുരട്ടാൻ വിൽക്കുന്ന ഉൽപ്പന്നങ്ങൾ ചർമ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. മാത്രമല്ല, ഇത് പൊതുവെ ഉയർന്ന വിലയിലുമായിരിക്കും. ഇങ്ങനെയുള്ള അവസരങ്ങളിൽ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കേണ്ട സ്ക്രബ്ബുകളാണ് ഉപയോഗിക്കേണ്ടത്. ഇത് നിങ്ങളുടെ ചുണ്ടുകൾ പിങ്ക് നിറം നൽകും.
കൂടാതെ, ചർമത്തിലെ മൃതകോശങ്ങളെയും ഇത് നീക്കം ചെയ്യും. ഇത്തരത്തിൽ സ്ക്രബ്ബ് ഉണ്ടാക്കാൻ, ഒരു സ്പൂണിൽ പഞ്ചസാര എടുത്ത് അതിൽ കുറച്ച് നാരങ്ങ നീര് തുള്ളി കലർത്തുക. ഈ തയ്യാറാക്കിയ മിശ്രിതം നിങ്ങളുടെ ചുണ്ടിൽ 2-3 മിനിറ്റ് തടവുക. ഈ സ്ക്രബ്ബ് ചുണ്ടുകൾക്ക് നിറം വയ്ക്കാൻ ആഴ്ചയിൽ 3യെങ്കിലും ഉപയോഗിക്കാവുന്നതാണ്.
മാതളനാരകം
ചുണ്ടുകൾക്ക് പിങ്ക് നിറം നൽകാൻ മാതളനാരങ്ങ ഉപയോഗിക്കുന്നത് നല്ലതാണ്. ഒരു സ്പൂണിൽ മാതളനാരങ്ങ നീര് എടുത്ത് അതിൽ കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയുടെ നീര് ചേർക്കുക. ഇങ്ങനെ തയ്യാറാക്കിയ നീര് ദിവസവും ചുണ്ടിൽ പുരട്ടുക. നിങ്ങളുടെ ചുണ്ടുകൾ റോസാപ്പൂവ് പോലെ നിറം വയ്ക്കുന്നതിന് സഹായിക്കും.
ബദാം എണ്ണ
ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ബദാം ഓയിൽ ചുണ്ടിൽ പുരട്ടുന്നത് അത്യുത്തമമാണ്. ബദാം ഓയിലിൽ അൽപം നാരങ്ങ നീര് കൂടി കലർത്തി പുരട്ടിയാൽ കൂടുതൽ ഫലം ചെയ്യും. ഇത് ചുണ്ടിലെ ഇരുണ്ട നിറം മാറ്റാൻ സഹായിക്കും. കൂടാതെ, ചുണ്ടുകളെ കൂടുതൽ മൃദുലമാക്കാനും ഇങ്ങനെ ചെയ്യുന്നതിലൂടെ സാധിക്കും. ചുണ്ടുകൾ പലപ്പോഴും പൊട്ടുന്ന പ്രശ്നങ്ങൾ അധികമാണെങ്കിൽ ബദാം ഓയിൽ അതിനുള്ള മികച്ച പോംവഴിയാണ്.
നിങ്ങളുടെ ചുണ്ടുകൾ കൂടുതൽ മൃദുലവും നിറവുമുള്ളതാക്കാൻ, അധരങ്ങളുടെ ആന്തരികമായ ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ചുണ്ടുകളിൽ പൊട്ടലുണ്ടാക്കും. അതിനാൽ, ആരോഗ്യമുള്ള, നിറമുള്ള ചുണ്ടുകൾക്കായി ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഇതിന് പുറമെ, ചുണ്ടുകൾ ഇടയ്ക്കിടെ നക്കുന്നതോ കടിക്കുന്നതോ, അതിനെ കൂടുതൽ വരണ്ടതാക്കുന്നതിന് കാരണമായേക്കും.