ക്വാലലംപുർ: ശതകോടീശ്വരനായ ഇബ്രാഹിം ഇസ്കാന്ദർ സുൽത്താൻ (65) മലേഷ്യയുടെ പുതിയ രാജാവായി സ്ഥാനമേറ്റു. 5 വർഷമാണു കാലാവധി. മലേഷ്യയിലെ 9 സംസ്ഥാനങ്ങളിലൊന്നായ ജോഹറിന്റെ ഭരണാധികാരിയായ ഇബ്രാഹിം ടെലികോം മുതൽ ഊർജനിലയം വരെ രാജ്യാന്തര ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ്. 9 സംസ്ഥാന ഭരണാധികാരികൾ ഊഴമനുസരിച്ചാണു മലേഷ്യയുടെ രാജാവ് ആകുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ