റിസർവ് ബാങ്ക് റിപ്പോർട്ട് പ്രകാരം ജി.സി.സി രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള പണ ലഭ്യതയുടെ പങ്ക് കാര്യമായി കുറഞ്ഞു. ഈ പ്രവണതയിലാണ് ജി.സി.സി മേഖലയിൽ നിന്ന് കാര്യമായ പണമയക്കൽ സ്വീകരിക്കുന്ന കേരളം, തമിഴ്നാട് അടക്കം സംസ്ഥാനങ്ങളുടെ വിഹിതത്തിൽ ഇളക്കമുണ്ടായത്. അതായത് 2016-17 മുതലുള്ള മൊത്തം പണമയക്കലിന്റെ 25 ശതമാനമേ കേരളത്തിലേക്ക് ഇപ്പോഴുള്ളൂ.
തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണമയക്കൽ കണക്കിൽ കേരളത്തെ പിന്തള്ളി മഹാരാഷ്ട്ര. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച സാമ്പത്തികാവലോകന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ഗൾഫിൽ നിന്ന് രാജ്യത്തേക്കെത്തുന്ന മൊത്തം പണവിഹിതത്തിന്റെ 35.2 ശതമാനവും മഹാരാഷ്ട്രയിലേക്കാണ്. കേരളത്തിൽ 10.2 ശതമാനവും. റിസർവ് ബാങ്കിന്റെ അഞ്ചാം റൗണ്ട് റിപ്പോർട്ടിലെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് സാമ്പത്തിക അവലോകന റിപ്പോർട്ടിലെ കണ്ടെത്തലുകൾ.
വേതന വ്യത്യാസം, വൈറ്റ് കോളർ കുടിയേറ്റ തൊഴിലാളികളുടെ വർധന, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും കുറഞ്ഞ വേതനമുള്ള അർധ-വിദഗ്ധ തൊഴിലാളികളുടെ വരവ് എന്നിവയാണ് ഈ മാറ്റത്തിന് കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
മലയാളി പ്രവാസത്തിൽ കുറവ്
നിലവിലെ പ്രവാസികൾ: 21,21,887
(2018ലെ കേരള മൈഗ്രേഷൻ സർവേ); 2016ലേക്കാൾ 1.49 ലക്ഷം കുറവ്
2013ൽ 24 ലക്ഷം
ഏറ്റവും കുറവ് എറണാകുളം
തിരിച്ചുവന്നവർ 19.25 ലക്ഷം