ഇസ്ലാമാബാദ്: ഫലം മുൻനിശ്ചയിക്കപ്പെട്ട തെരഞ്ഞെടുപ്പ് പ്രഹസനമാണ് പാകിസ്താനിൽ നടക്കുന്നതെന്നും ഇത് ജനങ്ങളെ പരിഹസിക്കലാണെന്നും പാകിസ്താൻ പീപ്ൾസ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ബിലാവൽ ഭുട്ടോ സർദാരി പറഞ്ഞു. സൈന്യത്തിന്റെയും സർക്കാർ സംവിധാനങ്ങളുടെയും പിന്തുണയോടെ വിജയമുറപ്പിച്ചതിനാലാണ് മുൻ പ്രധാനമന്ത്രിയും പാകിസ്താൻ മുസ്ലിം ലീഗ് (നവാസ്) നേതാവുമായ നവാസ് ശരീഫ് പ്രചാരണ രംഗത്ത് സജീവമാകാത്തതെന്ന് അദ്ദേഹം ആരോപിച്ചു.
ഫെബ്രുവരി എട്ടിനാണ് പൊതുതെരഞ്ഞെടുപ്പ്. മുഖ്യ എതിരാളിയായ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ജയിലിലാണുള്ളത്. അദ്ദേഹത്തിന് മത്സരിക്കാൻ അനുമതിയുമില്ല.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ