പാരിസ്: ഇന്ത്യയുടെ മൊബൈൽ അധിഷ്ഠിത പണമിടപാട് സംവിധാനമായ യു.പി.ഐ ഫ്രാൻസിലേക്കും. റിപ്പബ്ലിക് ദിനത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യ സന്ദർശിച്ചതിന് പിന്നാലെ വെള്ളിയാഴ്ച പാരിസിലെ ഈഫൽ ടവറിൽ യു.പി.ഐ സംവിധാനം ഉദ്ഘാടനംചെയ്തു. വൈകാതെ രാജ്യവ്യാപകമാക്കും.
കഴിഞ്ഞ ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ് സന്ദർശിച്ചപ്പോൾ ഇതുസംബന്ധിച്ച് കരാറിൽ ഒപ്പിട്ടിരുന്നു. ഭൂട്ടാൻ, യു.എ.ഇ തുടങ്ങി ചില രാജ്യങ്ങളിൽ നേരത്തേ തന്നെ യു.പി.ഐ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ യൂറോപ്യൻ, കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളിൽ യു.പി.ഐ സൗകര്യം ഏർപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്. ഈ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് ഇത് സൗകര്യമാകും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ