വാഷിങ്ടണ്‍: ഇറാനെതിരെ തിരിച്ചടി തുടങ്ങി അമേരിക്ക. ഇറാഖിലെയും സിറിയയിലെയും 85 കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യം വ്യോമാക്രമണം നടത്തി. അമേരിക്കന്‍ സൈനികരെ അക്രമിച്ച കേന്ദ്രങ്ങളാണ് വ്യോമാക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു.
ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമാണിതെന്നും ആക്രമണം തുടരുമെന്നുമാണ് അമേരിക്കയുടെ മുന്നറിയിപ്പ്. അല്‍- മയാദിന് സമീപം നടന്ന ആക്രണത്തില്‍ ആറ് ഇറാന് പോരാളികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഞായറാഴ്ച ജോര്‍ദനിലെ ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ നാല്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയാണ് സിറിയയിലെയും ഇറാഖിലെയും കേന്ദ്രങ്ങളിലെ ആക്രമണമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.
അമേരിക്കന്‍ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും, ലക്ഷ്യം കാണുന്നതുവരെ അക്രമണം തുടരുമെന്നും ബൈഡന് പറഞ്ഞു. ആക്രമണം അരമണിക്കൂറിലധികം നീണ്ടുനിന്നു. ആക്രമണശേഷം അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ മടങ്ങി. നാശനഷ്ടത്തിന്റെ കണക്കെടുത്തുവരുന്നുവെന്നും അമേരിക്ക അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ