ദുബൈ: കേന്ദ്ര ബജറ്റിൽ പ്രവാസലോകത്തെ പൂർണമായി അവഗണിച്ചതിൽ ജനതാ കൾച്ചറൽ സെന്റർ ഓവർസീസ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
ഏകദേശം 125 ബില്യൺ ഡോളറിൽ അധികം വിദേശനാണ്യം രാജ്യത്തിന് നേടി നൽകുന്ന പ്രവാസികളോട് കാലങ്ങളായി കേന്ദ്ര ഗവൺമെന്റുകൾ തുടരുന്ന ചിറ്റമ്മ നയം ഇനിയെങ്കിലും അവസാനിപ്പിക്കണം. ബജറ്റ് നിരാശജനകവും പ്രവാസികൾക്ക് ഒരു പ്രതീക്ഷയും നൽകുന്നതല്ലെന്നും ജനതാ കൾച്ചർ സെന്റർ ഓവർസിസ് കമ്മിറ്റി പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ പറഞ്ഞു.
ഈ അവഗണനക്ക് എതിരെ മുഴുവൻ പ്രവാസി സംഘടനകളും ശബ്ദിക്കണമെന്ന് ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു