റിയാദ്: സൗദിയിൽ അഴിമതി കുറ്റകൃത്യങ്ങളിലേർപ്പെട്ട 149 പേർ കൂടി അറസ്റ്റിലായി. ജനുവരിയിൽ നടത്തിയ നിരീക്ഷണത്തിലാണ് ഇത്രയും പേർ പിടിയിലായതെന്ന് അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) വ്യക്തമാക്കി. 2181 നിരീക്ഷണ റൗണ്ടുകളുടെ ഫലമായി 360 പേരെ ചോദ്യംചെയ്തു.
അറസ്റ്റിലായവർ ആഭ്യന്തരം, വിദ്യാഭ്യാസം, മുനിസിപ്പൽ ഗ്രാമ ഭവനകാര്യം, പരിസ്ഥിതി ജലം കൃഷി എന്നീ മന്ത്രാലയങ്ങളിൽപെട്ടവരാണെന്ന് അതോറിറ്റി പ്രസ്താവനയിൽ വിശദീകരിച്ചു. കൈക്കൂലി, ഓഫിസ് അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഴിമതി കുറ്റകൃത്യങ്ങളിലേർപ്പെട്ടവരെ പിടികൂടാനുള്ള നിരീക്ഷണം തുടരുകയാണെന്നും പിടിയിലായ കുറ്റവാളികൾക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്നും അതോറിറ്റി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു