റിയാദ്: റിയാദ് ടാക്കീസ് വിപുലമായ പരിപാടികളോടെ ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. റിയാദ് എക്സിറ്റ് 18 യതർ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ഷഫീഖ് പാറയിൽ ദേശീയപതാക ഉയർത്തി ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.
ദേശീയ ഗാനാലാപനവും സാംസ്കാരിക ചടങ്ങും കേക്ക് മുറിക്കലും മധുരവിതരണവും നടന്നു. കോഓഡിനേറ്റർ ഷൈജു പച്ചയുടെ ആമുഖത്തോടെ തുടങ്ങിയ സാംസ്കാരിക ചടങ്ങിൽ പ്രസിഡൻറ് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണം നടത്തി. ഉപദേശകസമിതി അംഗം ഡൊമിനിക് സാവിയോ, വൈസ് പ്രസിഡൻറ് ഷമീർ കല്ലിങ്കൽ, ജോയൻറ് സെക്രട്ടറി വരുൺ കണ്ണൂർ, പി.ആർ.ഒ റിജോഷ് കടലുണ്ടി, ഷഹാന ഷഫീഖ്, സജീർ സമദ്, ഉമർ അലി, നിസാർ പള്ളിക്കശേരി, സിജോ മാവേലിക്കര, സജി ചെറിയാൻ, രതീഷ് നാരായണൻ, ഗോപൻ കൊല്ലം, ഷിജു റഷീദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ട്രഷറർ അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു. അൻവർ യൂനുസ്, എൽദോ വയനാട്, സോണി ജോസഫ്, ജോസ് കടമ്പനാട്, ഫൈസൽ തമ്പാൻ, വിജയൻ കായംകുളം, റജീസ് ചൊക്ലി, ഷംസു തൃക്കരിപ്പൂർ, ബാബു കണ്ണോത്ത്, ജംഷീർ കാലിക്കറ്റ്, സലിം പുളിക്കൽ, നസീർ അൽഹൈർ, എം.ഡി. റാഫി, ടിനു, അനന്ദൻ സാബു, റിസ്വാൻ, ശരത്, സെയ്തലി, സുദർശന കുമാർ, അലൻ ജോർജ്, ജോജു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു