ജിദ്ദ: നാല് പതിറ്റാണ്ടായി ജിദ്ദ ശറഫിയ്യയില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരുന്ന വണ്ടൂര്‍ സ്വദേശി അബ്ദുറഹിമാന് കുട്ടശേരി പ്രവാസത്തിന് വിട നല്കി നാടണയുന്നു. കഴിഞ്ഞ ദിവസം ശറഫിയ്യ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ സുഹൃത്തുക്കളായ ടാക്സി ഡ്രൈവര്‍മാരടക്കമുള്ളവര്‍ ഹൃദ്യമായ യാത്രയയപ്പ് നല്കി.
മാധ്യമപ്രവര്ത്തകന് ജാഫറലി പാലക്കോട് ഉദ്ഘാടനം ചെയ്തു. നാട്ടിലെ ശീലം പോലെ രാവിലെ എന്നും ചായകുടിക്കും മുമ്പ് പത്രവായന നിര്‍ബന്ധമാക്കുകയും പതിവാക്കുകയും ചെയ്യുന്ന അബ്ദുറഹിമാന്, ടാക്സി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ വിവിധ അറിവുകള്‍ പകര്‍ന്നു നല്‍കിയിരുന്ന നല്ലൊരു വ്യക്തിയും ഉപദേശകനും കൂടിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹസ്സന് പാലക്കാട് അധ്യക്ഷത വഹിച്ചു.
മെഹബൂബ് നിലമ്പൂര്‍ ഷാളണിയിച്ചു. ഷാജി മലപ്പൂറം, അബ്ദുറഹിമാന് വേങ്ങര, സുനീര്‍ വണ്ടൂര്‍, ഷമീം കൊണ്ടോട്ടി, മുത്തു പൂക്കോട്ടുംപാടം, ഇബ്രാഹിം പെരിന്തല്‍മണ്ണ, ശബീര്‍ കുരിക്കള്‍ മഞ്ചേരി, ഹംസ കരിങ്കല്ലത്താണി, ജലീല്‍ എടവണ്ണ, സക്കീര്‍ വണ്ടൂര്‍, അബ്ദുല്‍ ഹമീദ് പട്ടാമ്പി തുടങ്ങിയവര്‍ സംസാരിച്ചു. റഫീഖ് മഞ്ചേരി സ്വാഗതവും സജജാദ് മൂത്തേടം നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു