വ​ർ​ണ​ഭം​ഗി​യി​ൽ ഷാ​ർ​ജ ലൈ​റ്റ് വി​ല്ലേ​ജ് തു​റ​ന്നു

ഷാ​ർ​ജ: ഈ ​വ​ർ​ഷ​ത്തെ ഷാ​ർ​ജ ലൈ​റ്റ് ഫെ​സ്റ്റി​വ​ലി​ന് മു​ന്നോ​ടി​യാ​യി ലൈ​റ്റ് വി​ല്ലേ​ജ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ർ​ജ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ടൂ​റി​സം അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് ജാ​സിം അ​ൽ മി​ദ്ഫ​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. കു​ടും​ബ വി​നോ​ദ​കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ഷാ​ർ​ജ​യി​ലെ താ​മ​സ​ക്കാ​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തും യു​വാ​ക്ക​ളു​ടെ സം​രം​ഭ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ക​യും സ​മ്പ​ദ്​​വ്യ​വ​സ്ഥ​യെ സ​ജീ​വ​മാ​ക്കു​ക​യും ചെ​യ്യു​ന്ന​തു​മാ​ണ്​ ലൈ​റ്റ്​ വി​ല്ലേ​ജെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലൈ​റ്റ്​ ഫെ​സ്റ്റി​വ​ലി​ന്‍റെ 13ാം എ​ഡി​ഷ​ൻ ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ൽ 18 വ​രെ​യാ​ണ്​ അ​ര​ങ്ങേ​റു​ന്ന​ത്. ആ​ഗോ​ള പ്ര​ശ​സ്ത​രാ​യ ക​ലാ​കാ​ര​ൻ​മാ​ർ രൂ​പ​ക​ൽ​പ​ന ചെ​യ്ത ദൃ​ശ്യ​ങ്ങ​ളാ​ൽ ഷാ​ർ​ജ​യി​ലെ കെ​ട്ടി​ട​ങ്ങ​ളും സ്​​ഥ​ല​ങ്ങ​ളും മി​ന്നി​ത്തി​ള​ങ്ങു​ന്ന ഫെ​സ്റ്റി​വ​ൽ ദി​ന​ങ്ങ​ൾ അ​വി​സ്മ​ര​ണീ​യ​മാ​യ കാ​ഴ്ച​യാ​ണ്​ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ഒ​രു​ക്കാ​റു​ള്ള​ത്. ഇ​ത്ത​വ​ണ എ​മി​റേ​റ്റി​ലെ 12 സ്ഥ​ല​ങ്ങ​ളി​ലാ​യി 12 ദി​വ​സ​ങ്ങ​ളി​ൽ ലൈ​റ്റ്​ ഷോ​ക​ൾ അ​ര​ങ്ങേ​റും. വൈ​കീ​ട്ട് ആ​റു​മു​ത​ൽ രാ​ത്രി 11 വ​രെ​യാ​ണ്​ ഷോ​ക​ൾ ആ​സ്വ​ദി​ക്കാ​നാ​വു​ക. വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ അ​ർ​ധ​രാ​ത്രി വ​രെ ഷോ​ക​ളു​ണ്ടാ​കും. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഷാ​ർ​ജ പൊ​ലീ​സ്, ജ​ന​റ​ൽ സൂ​ഖ്-​അ​ൽ ഹം​രി​യ, ക​ൽ​ബ വാ​ട്ട​ർ​ഫ്ര​ണ്ട് എ​ന്നി​വ​യാ​ണ്​ ഈ ​വ​ർ​ഷം പു​തു​താ​യി മേ​ള​യി​ൽ ചേ​ർ​ത്ത മൂ​ന്ന് ലൊ​ക്കേ​ഷ​നു​ക​ൾ. ഖാ​ലി​ദ് ല​ഗൂ​ൺ, അ​ൽ മ​ജാ​സ് വാ​ട്ട​ർ​ഫ്ര​ണ്ട്, ബീ​അ ഗ്രൂ​പ്പ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ്, അ​ൽ ദൈ​ദ്​ കോ​ട്ട, ഷാ​ർ​ജ മോ​സ്ക്, ശൈ​ഖ്​ റാ​ശി​ദ് അ​ൽ ഖാ​സി​മി മ​സ്ജി​ദ്, അ​ൽ നൂ​ർ മ​സ്ജി​ദ്, അ​ൽ റാ​ഫി​സ ഡാം ​എ​ന്നി​വ​യാ​ണ്​ ഷോ ​അ​ര​ങ്ങേ​റു​ന്ന മ​റ്റു സ്​​ഥ​ല​ങ്ങ​ൾ. അ​തോ​ടൊ​പ്പം ഷാ​ർ​ജ​യി​ലെ യൂ​നി​വേ​ഴ്സി​റ്റി സി​റ്റി ഹാ​ൾ കെ​ട്ടി​ട​ത്തി​ന് മു​ന്നി​ൽ സ്ഥി​തി ചെ​യ്യു​ന്ന ലൈ​റ്റ് വി​ല്ലേ​ജി​ൽ 55ല​ധി​കം ദേ​ശീ​യ പ​ദ്ധ​തി​ക​ളു​ടെ ഷോ​ക​ൾ ആ​രം​ഭി​ച്ചു. ഷാ​ർ​ജ വാ​ണി​ജ്യ, വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന വ​കു​പ്പാ​ണ്​ പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​​ത്തെ ലൈ​റ്റ്​ ഫെ​സ്റ്റി​വ​ൽ കാ​ണാ​ൻ 13 ല​ക്ഷം സ​ന്ദ​ർ​ശ​ക​ർ എ​ത്തി​യി​രു​ന്നു. ലൈ​റ്റ്​ വി​ല്ലേ​ജ്​ കാ​ണാ​ൻ മാ​ത്രം 1.84 ല​ക്ഷം പേ​ർ ക​ഴി​ഞ്ഞ ത​വ​ണ​യെ​ത്തി​യി​രു​ന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു