Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ഝാർഖണ്ഡിൽ കുതിരക്കച്ചവടം ഭയന്ന് ജെ.എം.എം; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ 44 ജാർഖണ്ഡ് എംഎൽഎമാരെ ഹൈദരാബാദിലേക്കു മാറ്റി

ശ്രീഹരി ആർ. എസ്. by ശ്രീഹരി ആർ. എസ്.
Feb 2, 2024, 09:00 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഹൈദരാബാദ്: ചംപായ് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ എം.എല്‍.എമാരെ ഹൈദരാബാദിലേക്ക് മാറ്റി ജെ.എം.എം- കോണ്‍ഗ്രസ് സഖ്യം. രണ്ട് ചാർട്ടേഡ് വിമാനങ്ങളിലായി 44 എംഎൽഎമാരാണ് ഹൈദരാബാദിലെത്തിയത്. 

വൈകീട്ട് നാലരയോടെ ഹൈദരാബാദിലെത്തിയ 40 അംഗ സംഘത്തെ തെലങ്കാനയുടേയും കേരളത്തിന്റേയും ചുമതലയുള്ള സംഘടനാ ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും തെലങ്കാന മന്ത്രി പൊന്നം പ്രഭാകരനും ചേര്‍ന്ന് സ്വീകരിച്ചു. എം.എല്‍.എമാരെ ഷമിര്‍പേട്ട് തടാകത്തിന് സമീപത്തെ റിസോര്‍ട്ടിലേക്ക് മാറ്റി. കോൺഗ്രസ്, ആർജെഡി നിയമസഭാ അംഗങ്ങളും ജെഎംഎം എംഎൽഎമാര്‍ക്ക് ഒപ്പമുണ്ട്. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ എംഎൽഎമാർ സുരക്ഷിതരായിരിക്കുമെന്നാണ് നേതാക്കളുടെ വിശ്വാസം.

ചംപയ് സോറൻ‌ സർക്കാര്‍ സഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നും ഞങ്ങളുടെ എംഎൽഎമാരെ ബന്ധപ്പെടാനുളള ഒരു വഴിയും ബിജെപിയ്ക്ക് ഒരുക്കികൊടുക്കില്ലെന്നും കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ വാർത്താ ഏജന്‍സികളോടു പറഞ്ഞു.

 
കുതിരക്കച്ചവടം ഒഴിവാക്കാനാണ് തങ്ങളെ ഹൈദരാബാദിലേക്ക് മാറ്റിയതെന്ന് സംഘാംഗങ്ങളിലൊരാളായ എം.എല്‍.എ. പറഞ്ഞു. ഫെബ്രുവരി ഒമ്പതിന് നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കും. അതിന് മുമ്പ് തിരിച്ചുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഇ.ഡി. അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഝാര്‍ഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ഹേമന്ത് സോറന്‍ രാജിവെച്ചതിന് പിന്നാലെ ചംപായ് സോറനെ ജെ.എം.എം. സഭാകക്ഷിനേതാവായി തിരഞ്ഞെടുത്തു. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ചംപായ് സോറന്‍ അവകാശവാദം ഉന്നയിച്ചെങ്കിലും ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ തീരുമാനം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഇതിന് പിന്നാലെ തങ്ങള്‍ക്കൊപ്പമുള്ള 43 എം.എല്‍.എമാരെ ഹൈദരാബാദിലേക്ക് മാറ്റാന്‍ ജെ.എം.എം- കോണ്‍ഗ്രസ്- ആര്‍.ജെ.ഡി. സഖ്യം തീരുമാനിച്ചിരുന്നു. റാഞ്ചി വിമാനത്താവളത്തില്‍ എം.എല്‍.എമാര്‍ എത്തിയെങ്കിലും കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് യാത്ര നടന്നിരുന്നില്ല. ഇതിന് പിന്നാലെ ഗവര്‍ണര്‍ ചംപായ് സോറനെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ചംപായ് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

അതേസമയം, ഹേമന്ത് സോറനെ അഞ്ചു ദിവസം കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കസ്റ്റഡിയിൽ വിടാൻ റാഞ്ചി സ്പെഷൽ കോടതി ഉത്തരവിട്ടു. ഇ.ഡി അറസ്റ്റിനെതിരെ ഹേമന്ത് സോറന്‍ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇടപെടൽ നടത്തിയില്ല. ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിർദേശം നൽകിയത്. ഒരു ഹർജിയില്‍ ഇടപെട്ടാൽ എല്ലാ ഹർജികളിലും ഇടപെടേണ്ടി വരും. ഹൈക്കോടതിയിലാണ് ഈ ഹർജി ആദ്യമെത്തേണ്ടതന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ReadAlso:

കാവേരി നദീജലത്തർക്കം ; ഓ​ഗസ്റ്റ് 13-ന് കർണാടക ബന്ദ്, സംസ്ഥാനം നിശ്ചലമാകുമെന്ന് കന്നഡ സംഘടനകൾ

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ കുറച്ചു

പാർലമെന്റിൽ‌ പ്രതിപക്ഷ പ്രതിഷേധം: ഇന്നും ഇരു സഭകളും പ്രക്ഷുബ്ധം | Opposition protest in Parliament: Both Houses turbulent again today

‘വിവാഹം കഴിഞ്ഞ് 25 ദിവസങ്ങൾക്ക് ശേഷമാണ് ഭാര്യ ട്രാൻസ്‌ജെൻഡറാണെന്ന് മനസിലാക്കിയത്’; പരാതിയുമായി യുവാവ്

പശ്ചിമേഷ്യൻ സംഘർഷം: വിവിധ രാജ്യങ്ങളിലായി ഇതുവരെ 16 ഇന്ത്യാക്കാർ കൊല്ലപ്പെട്ടെന്ന് കേന്ദ്രം

ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹേമന്ത് സോറന്റെ ഹർജിയിൽ വാദം കേട്ടത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹേമന്ത് സോറനു വേണ്ടി ഹാജരായത്.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News

മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു; സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം ആറായി

എസ്എഫ്‌ഐ നേതാക്കളുടെ വീഡിയോ വ്യാജ തലക്കെട്ടോടെ പ്രചരിപ്പിച്ചു; ശശികല അടക്കം 16 പേര്‍ക്കെതിരെ പരാതി

മഹാപ്രളയത്തിലെ രക്ഷാപ്രവർത്തനത്തിൽ യുഡിഎഫ് പങ്കാളിയായില്ല, സിഎംഡിആർഎഫിലേക്ക് സംഭാവന നൽകിയില്ലെന്ന് പിണറായി വിജയൻ

അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ

മഴയിൽ കേരളം ദുരിതത്തിൽ; രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച് സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies