മസ്കത്ത്: പരിസ്ഥിതി അതോറിറ്റിയുടെ നേതൃത്വത്തിൽ ദോഫാർ ഗവർണറേറ്റിലെ സലാല വിലായത്തിൽ 500 കുന്തിരിക്ക തൈകൾ നട്ടുപിടിപ്പിച്ചു.
കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം, പ്രകൃതി സംരക്ഷണ സൊസൈറ്റി, പ്രാദേശിക സമൂഹം എന്നിവയുടെ സഹകരണത്തോടെയായിരുന്നു മരങ്ങൾ നട്ടുപിടിപ്പിച്ചത്. മുദം ഏരിയയിലെ ഫ്രാങ്കിൻസെൻസ് ഗാർഡനിലും കുന്തിരിക്ക മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. നടപ്പുവർഷം 60,000 കാട്ടുമരങ്ങൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു