തിരുവനന്തപുരം: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) കൊല്ലം കോ-ഓപ്പ് സ്പിന്നിംഗ് മിൽസ് ലിമിറ്റഡുമായി (കെസിഎസ്എം) ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ദേശീയപാതയിലെ (എൻ.എച്ച്-66) ചാത്തന്നൂരിലുള്ള മില്ലിൻ്റെ സ്ഥലത്താണ് “എ” സൈറ്റ് റീട്ടെയിൽ ഔട്ട്ലെറ്റ് സ്ഥാപിക്കുന്നത്.
ഐഒസി യുടെ തിരുവനന്തപുരം ഡിവിഷൻ ഓഫീസിന് കീഴിൽ കൊല്ലം ജില്ലയിലുള്ള ചാത്തന്നൂരിലാണ് ഔട്ട്ലെറ സ്ഥാപിക്കുന്നത്.
കേരള വ്യവസായ മന്ത്രി പി രാജീവ്, ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, കെസിഎസ്എം ചെയർമാൻ എ ആർ ബഷീർ, ആനന്ദൻ, ഡിജിഎം, കെസിഎസ്എം എംഡി ഉമേഷ് കൃഷ്ണൻ, വിനായക് മാലി, ഐഒസി, ഡിആർഎസ്എച്ച്, തിരുവനന്തപുരം എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഡി മദനേശ്വരൻ, വിഷ്ണു എംബി, കൂടാതെ മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിലെ തദ്ദേശ സ്വയംഭരണ മന്ത്രിയുടെ ചേംബറിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
കെസിഎസ് ദീർഘകാല പാട്ടത്തിനാണ് ഐഒസി ക്ക് സ്ഥലം നൽകിയത്. ഈ പുതിയ റീട്ടെയിൽ ഔട്ട്ലെറ്റ് രണ്ട് സ്ഥാപനങ്ങളുടെയും പരസ്പര വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
കെസിഎസ്എം മൂന്നോളം പബ്ലിക് സെക്ടർ കമ്പനികളിൽ നിന്നും വിശദമായ നിർദ്ദേശങ്ങൾ തേടുകയും കമ്പനിയുടെ ബോർഡിൽ വിശദമായ ചർച്ചകൾ നടത്തുകയും ചെയ്തതിന് ശേഷമാണ് ഈ സൈറ്റ് ഇന്ത്യൻ ഓയിലിന് നൽകിയിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ