റാഞ്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയെ തുടര്‍ന്ന് ഹേമന്ത് സോറന് രാജിവെച്ചതിന് പിന്നാലെ പിന്‍ഗാമിയായി ജെഎംഎം നേതാവ് ചംപായി സോറന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോണ്‍ഗ്രസില്‍ നിന്ന് അലാംഗീര്‍ അലനും ആര്‍ജെഡിയില്‍ നിന്ന് സത്യാനന്ദ ഭോക്തയും ക്യാബിനറ്റ് മന്ത്രിമാരായി ചംപായി സോറനോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു.
പത്ത് ദിവസത്തിനുള്ളില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 41 എംഎല്‍എമാരുടെ പിന്തുണയാണ് സര്‍ക്കാരിന് വേണ്ടത്. ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യസര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 43 എംഎല്‍എമാരുടെ പട്ടിക മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്.
സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച ജെ.എം.എം. നിയമസഭാകക്ഷി നേതാവ് ചംപായി സോറനെ തുടക്കത്തില്‍ ക്ഷണിക്കാതെ ഗവര്‍ണര്‍ നടപടി വൈകിപ്പിച്ചിരുന്നു.
read also…തമിഴക വെട്രി കഴകം’; രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് വിജയ്
സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണം വൈകുന്നത് മുതലാക്കി ബി.ജെ.പി. ചാക്കിട്ട് പിടിത്തം നടത്തിയേക്കുമെന്ന ആശങ്കയില്‍ 43 എം.എല്‍.എമാരെ ചാര്‍ട്ടേട് വിമാനത്തില്‍ ഹൈദരാബാദിലേയ്ക്ക് അയയ്ക്കുവാനുള്ള ശ്രമം നടത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് അത് സാധ്യമായിരുന്നില്ല. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് വെള്ളിയാഴ്ച ചംപായി സോറന് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ