HEALTHY FOOD | ഹെല്‍ത്തി ഫുഡ് ലിസ്റ്റില്‍ ഇവ ഉള്‍പ്പെടുത്തൂ..

കൊളസ്‌ട്രോളും, കൊഴുപ്പും പഞ്ചസാരയും ഇല്ലാത്ത പ്രകൃതിദത്തമായ ഭക്ഷണങ്ങളാണ് നിങ്ങളുടെ ഫുഡ് ലിസ്റ്റില്‍ ചേര്‍ക്കേണ്ടത്. ആരോഗ്യകരമായ ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് ഫുഡ് കോണറുകളില്‍ നിന്നും കിട്ടുന്നതുമാണ്. നിങ്ങളുടെ വീടുകളില്‍ നിന്നും ഇവ ഉണ്ടാക്കിയെടുക്കാം.

സാലഡ്, ബ്രാന്‍ മഫിന്‍സ്, കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ എന്നിവ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഒരുപാട് പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ സുലഭമാണ്. അതുകൊണ്ടുതന്നെ ഏത് കഴിക്കണമെന്ന കുഴപ്പത്തിലുമായിരിക്കാം. കുഴപ്പം തീര്‍ക്കാം നിങ്ങളുടെ ഫുഡ് ലിസ്റ്റില്‍ ഇവ ഉള്‍പ്പെടുത്തൂ…

മ്യൂസ്‌ലി

   ഭക്ഷ്യധാന്യങ്ങളും,ഉണക്കപ്പഴങ്ങളും, കായ്കളും ചേര്‍ന്ന ഒരു മിശ്രിതമാണ് മ്യൂസ്‌ലി. ഇതിന്റെ പാക്കറ്റ് വിപണിയില്‍ സുലഭമാണ്. ഇതൊരു പ്രഭാതഭക്ഷണമായി കഴിക്കാം. ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ ഇവ സഹായിക്കും. കൃത്രിമ കളര്‍ നിറഞ്ഞ വിഭവങ്ങല്‍, ഉപ്പ് കൂടിയവ, പഞ്ചസാര കൂടിയവ എന്നിവയൊക്കെ ഒഴിവാക്കുക.

ഗോതമ്പും, ഓട്‌സും

   ഗോതമ്പും, ഓട്‌സും നിങ്ങള്‍ക്ക് മികച്ച ആരോഗ്യ തരാന്‍ ഇവയ്ക്ക് കഴിയും. ഗോതമ്പ് കൊണ്ടുള്ള വിഭവങ്ങലും ഓട്‌സും കഴിക്കുക. ഉണക്കപ്പഴങ്ങള്‍ കഴിക്കുന്നതും അത്യുത്തമമാണ്.

ഗ്രനോള ബാര്‍സ്

   വടക്കേ അമരിക്കയിലെ ധാന്യം കൊണ്ടുള്ള ഒരു പ്രഭാത ഭക്ഷണമാണ് ഗനോള ബാര്‍സ്. ഇത് ഊര്‍ജ്ജം തരുന്ന ഒരു ഭക്ഷണമാണ്. ഇത് വിപണിയില്‍ സുലഭമാണ്. ഇത് കഴിക്കുന്നതിലൂടെ ഉന്മേഷം കിട്ടുമെന്നാണ് പറയുന്നത്. ഇത് എനര്‍ജി ബാര്‍സ് എന്നാണ് അറിയപ്പെടുന്നത്.

Read also: Foods രാത്രിയിൽ ബിരിയാണി കഴിക്കരുത്: കാരണമെന്ത് ?

സാലഡ്

ചില സാലഡുകള്‍ മികച്ച ഗുണങ്ങള്‍ തരും. വീട്ടില്‍ നിന്നു തന്നെ സാലഡ് ഉണ്ടാക്കാം. ഗ്രീന്‍ പച്ചക്കറികള്‍, കൊഴുപ്പില്ലാത്ത ഇറച്ചി, ഔഷധ ഇലകള്‍ എന്നിവയൊക്കെ ഉപയോഗിച്ച് സാലഡ് ഉണ്ടാക്കി കഴിക്കുക.

തൈര്

കൊഴുപ്പ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റ് ഡയറിയില്‍ തൈര് ഉള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും. ഇതില്‍ തേനോ, പഴവര്‍ഗങ്ങളോ ചേര്‍ത്ത് കഴിച്ചാല്‍ രുചികരവുമാകും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു