ഫോണിൽ അശ്ലീല വിഡിയോകൾ കാണുകയും സ്കൂളിലെത്തി പെൺകുട്ടികളെ ശല്യം ചെയ്യുകയും ചെയ്ത മകനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ.
വിജയ് ഭാട്ടു എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ സോലാപുരിൽ ജനുവരി 13 നാണ് സംഭവം നടന്നത്. ജനുവരി 13ന് ഒരു കുട്ടിയെ കാണാനില്ലെന്നു കാട്ടി സോലാപുരിലെ പൊലീസ് സ്റ്റേഷനിൽ ഒരു പരാതി ലഭിച്ചു. തുടർന്നു നടത്തിയ തിരച്ചിലിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് പരാതിക്കാരെ അറിയിച്ചു. മൃതദേഹം കാണാതായ തങ്ങളുടെ മകൻ വിശാലിന്റേതാണെന്ന് വീട്ടുകാർ തിരിച്ചറിയുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു.
വിശാൽ പഠനത്തിൽ വളരെ പിന്നോട്ടായിരുന്നെന്നു വിജയ് പോലീസിനോട് പറഞ്ഞു. മകൻ ഫോണിൽ അശ്ലീല വിഡിയോകൾ കാണുകയും സ്കൂളിലെത്തി പെൺകുട്ടികളെ ശല്യം ചെയ്യുകയും ചെയ്തിരുന്നു. തെറ്റുകൾ തിരുത്താൻ മകനോട് മാതാപിതാക്കൾ നിരന്തരം ആവശ്യപ്പെട്ടെങ്കിലും അവൻ അതിനൊന്നും ചെവികൊടുത്തില്ല. വിഷലിനെപ്പറ്റി സ്കൂളിൽനിന്നുള്ള പരാതികളും നാൾക്കുനാൾ ഏറിവന്നു.
മകന്റെ പെരുമാറ്റത്തിലും പ്രവർത്തികളിലും സഹികെട്ട വിജയ് ജനുവരി 13ന് മകനെ തന്റെ ഇരുചക്രവാഹനത്തിൽ തുൽജാപുർ റോഡിലുള്ള ഒരു കടയിലേക്കുകൂട്ടികൊണ്ടുപോവുകയും അവിടെനിന്നു ശീതളപാനീയത്തിൽ വിഷം കലർത്തി നല്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
വിഷം ഉള്ളിൽചെന്നയുടനെ വിശാൽ കുഴഞ്ഞുവീഴുകയും, വിജയ് തിരികെ വീട്ടിലേക്കും പോകുകയും ചെയ്തു. തുടർന്ന് അന്ന് വൈകിട്ടു തന്നെ വിജയ്യും ഭാര്യയും കൂടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം