വിശാഖപട്ടണം: ഇന്ത്യക്ക് എതിരെയുളള രണ്ടാം ടെസ്റ്റിനുള്ള ആദ്യ ഇലവന് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. രണ്ടു മാറ്റങ്ങളാണ് ഇംഗ്ലണ്ട് നിരയിലുള്ളത്. പേസര്‍ ജെയിംസ് ആന്ഡേഴ്സണ് ടീമിലേക്ക് മടങ്ങി എത്തി. ഒന്നാം ടെസ്റ്റില്‍ ആന്ഡേഴ്സണ് ഉണ്ടായിരുന്നില്ല. യുവതാരം ഷൊഹൈബ് ബഷീറും ടീമിലെത്തിയിട്ടുണ്ട്. താരത്തിന്റെ ആദ്യ ടെസ്റ്റ് മത്സരമാണിത്.
പരിക്കേറ്റ ജാക്കിലീസ് കളിക്കില്ല. വെളളിയാഴ്ച വിശാഖപട്ടണത്താണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചിരുന്നു.
ടീം: സാക് ക്രാളി,ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, ബെന്‍ ഫോക്സ്, റെഹന്‍ അഹമ്മദ്, ടോം ഹാര്‍ട്ലി, ഷൊയബ് ബഷീര്‍, ജെയിംസ് ആന്ഡേഴ്സണ്
പരമ്പരയിലെ ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങേണ്ടി വന്നതില്‍ നിന്ന് തിരിച്ചടി നല്കി പരമ്പരയില്‍ ഒപ്പമെത്തനാകും രോഹിത് ശര്‍മ്മയും സംഘവും ലക്ഷ്യമിടുക.
ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ 190 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് നേടിയ ശേഷമായിരുന്നു ഇന്ത്യയുടെ അപ്രതീക്ഷിത തോല്‍വി. അരങ്ങേറ്റ മത്സരം കളിച്ച ടോം ഹാര്ട്ലിയുടെ മികച്ച സ്പിന്‍ ബൗളിംഗ്, രണ്ടാം ഇന്നിംഗ്സില്‍ ഒലി പോപ്പിന്റെ തകര്‍പ്പന്‍ സെഞ്ച്വറി എന്നിവയാണ് അവിസ്മരണീയ തിരിച്ചുവരവും ജയവും ഇംഗ്ലണ്ടിന് സമ്മാനിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു