ബുറൈദ: ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 75ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രസിഡൻറ് അബ്ദുറഹ്മാൻ തിരൂർ പതാക ഉയർത്തി. ബുറൈദയിലെ മിസ്ക് ഓഡിറ്റോറിയത്തിൽ കുട്ടികൾക്കായി വിവിധ കലാപരിപാടികളും ക്വിസ് മത്സരവും സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം ഒ.ഐ.സി.സി സൗദി നാഷനൽ വൈസ് പ്രസിഡൻറ് ശ്രീജിത്ത് കോലോത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അബ്ദുറഹ്മാൻ തിരൂർ അധ്യക്ഷത വഹിച്ചു. ബുറൈദ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ ബഷീർ, ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ സക്കീർ പത്തറ, സെക്രട്ടറി പി.പി.എം. അഷ്റഫ് കോഴിക്കോട് തുടങ്ങിയവർ സംസാരിച്ചു.
സജി ജോബ് തോമസ് റിപ്പബ്ലിക് ദിന സന്ദേശം നൽകി. സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അബ്ദുറഹ്മാൻ ഫാറൂഖി, ഫൈസൽ ആലത്തൂർ, ചാൻസ റഹ്മാൻ ഹാഇൽ, ആദം അലി സക്കാക്കർ, സക്കീർ പത്തറ, ബാബു വളക്കരപ്പാടം, രഹ്ന സക്കീർ എന്നിവരെ ആദരിച്ചു. ജോസഫ് ജോർജിന്റെ നേതൃത്വത്തിൽ ഗാനസന്ധ്യ അരങ്ങേറി.
അബ്ദുറഹ്മാൻ കാപ്പാട്, സനോജ് പത്തിരിയാൽ, മുജീബ് ഒതായി, സിറാജുദ്ദീൻ തട്ടയിൽ, മുഹമ്മദ് അലി, സുരേഷ് പിള്ള, വിന്നേഷ് ചെറിയാൻ, നജീബ്, അനിൽനാഥ്, വിഷ്ണു, റഹീം കണ്ണൂർ, റഷീദ് ചങ്ങരംകുളം, ലത്തീഫ് മംഗലാപുരം, ഷിയാസ് കണിയാപുരം, നസീം എല്ലേറ്റിൽ, സിനോയ് വർഗീസ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം സ്വാഗതവും ട്രഷറർ അനസ് ഹമീദ് തിരുവനന്തപുരം നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു