ആരാധകരുടെ സ്നേഹപ്രകടനങ്ങള്‍ അതിരുവിടുമ്പോൾ ക്ഷമ നഷ്ടപ്പെടുന്ന താരങ്ങളുടെ വിഡിയോ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തില്‍, ബോളിവുഡ് നടൻ ബോബി ഡിയോളിനു നേരെയുള്ള ആരാധികയുടെ അതിരുവിട്ട സ്നേഹപ്രകടനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
സെൽഫി എടുക്കുന്നതിനിടെ അനുവാദമില്ലാതെ ബോബിയെ ചുംബിക്കുന്ന ആരാധികയുടെ വിഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാകുന്നത്.
പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടയില്‍ ഒരു ആരാധിക ബോബി ഡിയോളിനോട് സെല്‍ഫി ആവശ്യപ്പെട്ടു. സെല്‍ഫിക്ക് പോസ് ചെയ്യുമ്പോള്‍ താരത്തിന്റെ കവിളില്‍ ആരാധിക ചുംബിക്കുകയായിരുന്നു. ഇതില്‍ താരം അമ്പരന്ന് നില്ക്കുന്നതും വിഡിയോയില്‍ കാണാം.
ആരാധികയ്ക്കു നേരെ വലിയ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.
അതേസമയം, ‘അനിമൽ’ സിനിമയുടെ ഗംഭീര വിജയത്തോടെ ബോബി ഡിയോളിനെ തേടി കൈനിറയെ ചിത്രങ്ങളാണ് എത്തുന്നത്. സൂര്യ നായകനാകുന്ന കങ്കുവയിൽ ബോബി ഡിയോള്‍ ആണ് വില്ലൻ.
ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെയാണ് ബോബി ഡിയോള്‍ അവതരിപ്പിക്കുന്നത്. ഉധിരന് എന്നാണ് ബോബി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രത്തിലും ബോബി ഡിയോൾ അഭിനയിക്കുന്നുണ്ട്. നടന്റെ തെലുങ്ക് അരങ്ങേറ്റം കൂടിയാകും ഈ സിനിമ.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ