FACT CHECK; ഇത് എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ചെറുമകനല്ല; ഈ കുട്ടിയെ നിങ്ങൾ അറിയും

‘ജീൻസ്’ എന്ന ചിത്രത്തിലെ ‘കണ്ണോടു കാൺപതെല്ലാം’ എന്ന ഗാനം ആലപിക്കുന്ന ഒരു കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ ഈ കുട്ടി അന്തരിച്ച പ്രശസ്ത ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണെന്നാണ് അവകാശപ്പെടുന്നത്.

എന്നാൽ ശരിക്കും ഈ കുട്ടി ആരാണ് ? എസ്.പി.ബാലസുബ്രഹ്മണ്യവുമായി ഈ കുട്ടിക്ക് എങ്ങനെയാണ് ബന്ധം?

ആരാണ് ശരിക്കും ഈ കുട്ടി എന്ന് അന്വേഷിച്ചപ്പോൾ ആ വീഡിയോ കൊണ്ടെത്തിച്ചത് ആദിത്യ സുരേഷ് എന്ന ഒരു ഫേസ്ബുക്ക് പേജിൽ ആണ്. ചിലർക്കെങ്കിലും പാട്ടുപാടുന്ന ഈ കുട്ടിയെ മുഖപരിചയമുണ്ടാകും. 2020 ഒക്ടോബർ 20-നാണ് ഈ വീഡിയോ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുന്നത്. 

കൊല്ലം ജില്ലയിലെ ഏഴാം മൈൽ സ്വദേശിയാണ് ആദിത്യ. അസ്ഥികൾ പൊട്ടുന്ന ‘ഓസ്റ്റിയോ ജനസസ് ഇംപെർഫെക്ട’ അഥവാ ബ്രിറ്റിൽ ബോൺസ് എന്ന ഒരു അപൂർവ ജനിതരോഗവുമായാണ് ആദിത്യ സുരേഷ് ജനിച്ചത്. നിരവധി ഗാനങ്ങൾ ആലപിക്കുന്ന വിഡിയോകൾ ആദിത്യ തന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും പോസ്റ്റ് ചെയ്തിട്ടുള്ളതായി കാണാം. ആദിത്യന് 2023 ൽ രാഷ്ട്രപതിയുടെ കൈയ്യിൽനിന്നു രാഷ്ട്രീയ ബാലപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കൂടാതെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ചില ടെലിവിഷൻ പ്രോഗ്രാമുകളിലും ഈ കൊച്ചുമിടുക്കൻ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു ബന്ധമുള്ളതായി ആദിത്യയോ ആദിത്യയുടെ കുടുംബമോ പറഞ്ഞിട്ടുള്ളതായി എവിടെയും റിപ്പോർട്ടുകളില്ല. എസ്.പി.യുടെ കുടുംബചിത്രം പരിശോധിച്ചാലും ഇത് ബോധ്യപ്പെടും. 

ഇതോടെ പ്രചരിക്കുന്ന വിഡിയോയിൽ പറയുന്നതുപോലെ ആദിത്യ സുരേഷിന് ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യവുമായി യാതൊരു ബന്ധവുമില്ല. ആദിത്യ എസ് പി യുടെ ചെറുമകനാണെന്നു പറയുന്നത് അടിസ്ഥാനരഹിതമാണ്.

 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads  Join ചെയ്യാം

Latest News