ദുബൈ: നാടിന്റെ പുരോഗതിയിൽ പ്രവാസി സമൂഹത്തിന്റെ പങ്ക് എപ്പോഴും അനിവാര്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.കെ.പി. ഹമീദലി പറഞ്ഞു.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ല ജന. സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ല നേതാക്കാളായ കെ.ഇ.എ. ബക്കർ, എ.ജി.സി. ബഷീർ, എ.ബി. ഷാഫി, ഹംസ തൊട്ടി, ഹനീഫ് ചെർക്കള, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, സി.എച്ച്. നൂറുദ്ദീൻ, സലാം തട്ടാനിച്ചേരി, ഹസൈനാർ ബീജന്തടുക്ക, ഫൈസൽ മുഹ്സിൻ, സലീം ചേരങ്കൈ, യൂസുഫ് മുക്കൂട്, മണ്ഡലം നേതാക്കളായ എ.ജി.എ. റഹ്മാൻ, ഹനീഫ് ബാവ നഗർ, ഇസ്മായിൽ നാലാം വാതുക്കൽ, ഫൈസൽ പട്ടേൽ, ഇബ്രാഹിം ബേരിക്ക എന്നിവർ സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു