വിശാഖപ്പട്ടണം: നാളെ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ടീം ഇന്ത്യ പിന്തുടരേണ്ട തന്ത്രങ്ങൾ ഉപദേശിച്ച് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ഹൈദരാബാദിലേതിന് സമാനമായി വിശാഖപട്ടണവും സ്പിന്നർമാരെ പിന്തുണക്കുന്ന പിച്ചാണെന്നും നാല് സ്പിന്നർമാരെ കളത്തിലിറക്കണമെന്നും ഹർഭജൻ നിർദേശിച്ചു.
കെ.എൽ.രാഹുലിന്റെ അഭാവത്തിൽ സർഫറാസ് ഖാനെ അരങ്ങേറ്റ മത്സരത്തിനിറക്കണമെന്നും പരിക്കേറ്റ രവീന്ദ്ര ജദേജക്ക് പകരം വാഷിങ്ടൺ സുന്ദറിനെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തണമെന്നും ഹർഭജൻ പറഞ്ഞു. മുഹമ്മദ് സിറാജിന് പകരം കുൽദീപ് യാദവിനെ ഉൾപ്പെടുത്തി നാല് സ്പിന്നർമാരുമായി ഇറങ്ങണം. ഹർഭജൻ തെരഞ്ഞെടുത്ത ടീമിൽ ജസ്പ്രീത് ബുംറ ഏക സ്പെഷ്യലിസ്റ്റ് പേസറാകും.
Read also: മെസ്സിയെ ഫുട്ബാൾ രാജാവാക്കിയ നാപ്കിൻ പേപ്പർ ലേലത്തിന്
ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 28 റൺസിനാണ് ഇന്ത്യ തോറ്റത്. ആദ്യ ഇന്നിങ്സിൽ 190 റൺസ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് ഗംഭീരമായി തിരിച്ചുവന്ന് ജയം പിടിച്ചെടുത്തത് ഇന്ത്യക്ക് ക്ഷീണമായി.
“സർഫറാസ് അഞ്ചാം നമ്പറിൽ കളിക്കണമെന്ന് ഞാൻ കരുതുന്നു. ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എയ്ക്ക് വേണ്ടിയും ഇംഗ്ലണ്ട് ലയൺസിനെതിരായ മത്സരങ്ങളിൽ പോലും അദ്ദേഹം ധാരാളം റൺസ് നേടിയിട്ടുണ്ട്,” ഹർഭജൻ തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു .
“നമ്പർ 11-ൽ അത് കുൽദീപ് യാദവ് ആയിരിക്കണം. പന്ത് രണ്ട് ദിശകളിലേക്കും തിരിക്കാൻ അദ്ദേഹത്തിന് കഴിയും. അടുത്തിടെ, ലോകകപ്പിൽ കുൽദീപിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. വിക്കറ്റ് അനുകൂലമാണെങ്കിൽ മാത്രം സിറാജിനെ കളിപ്പിക്കുക. ഇത് ഒരു വഴിത്തിരിവാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ കുൽദീപിനെ നാലാമത്തെ സ്പിന്നറായി കളിക്കണം” ഹർഭജൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു