ഗ്യാസ് പെട്ടന്ന് മാറണോ? ഇത് ചെയ്തു നോക്കു1ദഹനക്കുറവും. ദഹനപ്രശ്നങ്ങളുള്ളവരിലും ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അസുഖങ്ങളുള്ളവരിലുമെല്ലാം അമിതമായ ഗ്യാസ് എപ്പോഴും കാണുന്നതാണ്.
2ചില ഭക്ഷണ- പാനീയങ്ങള്‍, തെറ്റായ ഭക്ഷണക്രമം, വേഗതയില്‍ ഭക്ഷണം കഴിക്കുക, അധികമായി വായു അകത്തേക്ക് വലിച്ചെടുക്കുക, മലബന്ധം എന്നിങ്ങനെ പല പ്രശ്നങ്ങളും ഗ്യാസിലേക്ക് നയിക്കാം.
3എളുപ്പത്തില്‍ നമുക്ക് തയ്യാറാക്കി കുടിക്കാവുന്നൊരു ഹെല്‍ത്തി ഡ്രിങ്കിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഗ്യാസ് കളയാനും വയറിന് സുഖം കിട്ടാനും, ഒപ്പം ദഹനം എളുപ്പത്തിലാക്കാനുമെല്ലാം ഈ പാനീയം സഹായിക്കും
4ഇഞ്ചി, പുതിനയില, പെരുഞ്ചീരകം, ജീരകം, അയമോദകം എന്നിവയാണ് ഈ പാനീയം തയ്യാറാക്കാൻ ആകെ ആവശ്യമായിട്ടുള്ള ചേരുവകള്‍. ഇതില്‍ പുതിനയില നിര്‍ബന്ധമില്ല. എടുക്കുകയാണെങ്കില്‍ ഫ്രഷ് തന്നെ വേണം. രണ്ടോ മൂന്നോ ഇല മതിയാകും.
5പുതിനയിലയ്ക്ക് പുറമെ ഒരു ടേബിള്‍ സ്പൂണ്‍ പെരുഞ്ചീരകം, ഒടു ടീസ്പൂണ്‍ ജീരകം, ചെറിയൊരു കഷ്ണം ഇഞ്ചി ചതച്ചത് (ഇഞ്ചിയില്ലെങ്കില്‍ ഒരു നുള്ള് ചുക്ക് പൊടി ആകാം, അതായത് ഉണക്കിയ ഇഞ്ചിയുടെ പൊടി), ഒരു നുള്ള് അയമോദകം എന്നിങ്ങനെയാണ് എടുക്കേണ്ടത്.
6അര ലിറ്റര്‍ വെള്ളത്തില്‍ പുതിനയില ഒഴികെ ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്ത് അഞ്ച് മിനുറ്റോളം തിളപ്പിക്കണം. ശേഷം തീ ചെറുതാക്കിയും അഞ്ച് മിനുറ്റ് വയ്ക്കണം. ഇതുകഴിഞ്ഞ് വാങ്ങിവച്ച് പുതിനയിലയും ചേര്‍ത്ത് കഴിക്കാം. ഭക്ഷണം കഴിച്ച്, അരമണിക്കൂറിന് ശേഷം ഇത് കുടിക്കുന്നതാണ് നല്ലത്.
7ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ഇത് കുടിക്കാവുന്നതാണ്.