നാഗ്പൂർ: ചെക്ക് ബൗൺസിംഗ് കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പ്രശാന്ത് വൈദ്യ അറസ്റ്റിൽ. നാഗ്പൂരിലെ ഒരു വ്യാപാരിയിൽ നിന്നും സ്റ്റീൽ വാങ്ങി നൽകിയ ചെക്കാണ് ബൗൺസായത്. പകരം പണം ആവശ്യപ്പെട്ടപ്പോൾ ക്രിക്കറ്റ് താരം കൊടുക്കാൻ തയാറായില്ല. തുടർന്നാണ് വ്യാപാരി കോടതിയെ സമീപിക്കുന്നത്.
എന്നാൽ പ്രശാന്ത് വൈദ്യ ഹിയറിങ്ങിന് ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. നിലവിൽ വിദർഭ ക്രിക്കറ്റ് അസോസിയേഷന്റെ ക്രിക്കറ്റ് വികസന സമിതിയുടെ തലവനായ വൈദ്യ 1990-കളുടെ മധ്യത്തിൽ ഇന്ത്യക്ക് വേണ്ടി നാല് ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. വലംകൈയ്യൻ ഫാസ്റ്റ് ബൗളറായിരുന്നു വൈദ്യ ആഭ്യന്തര കരിയറിൽ 56 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 171 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.