കംപാല: ഇത്യോപ്യയിലെ ടൈഗ്രേ, അംഹാര മേഖലകളിൽ ദശലക്ഷങ്ങൾ കൊടുംപട്ടിണിയിലാണെന്നും ദിവസങ്ങൾക്കിടെ ഭക്ഷണമില്ലാതെ 400ഓളം പേർ മരിച്ചതായും സർക്കാർ സ്ഥിരീകരണം.
അടുത്തിടെ സർക്കാർ അയച്ച പ്രതിനിധിസംഘം നടത്തിയ അന്വേഷണത്തിൽ ടൈഗ്രേയിൽ 351 പേരും അംഹാരയിൽ 44 പേരും മരിച്ചതായാണ് കണ്ടെത്തൽ.
യു.എൻ ഭക്ഷ്യപദ്ധതിയുടെ ഭാഗമായി ചില മേഖലകളിൽ ഭക്ഷ്യവിതരണമുണ്ടെങ്കിലും ദശലക്ഷങ്ങൾക്ക് മതിയാകുന്നതല്ലെന്നാണ് വിശദീകരണം. സഹായമായി നൽകുന്ന ഭക്ഷ്യവസ്തുക്കൾ തട്ടിയെടുക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം യു.എന്നും യു.എസും ഇവിടേക്കുള്ള ഭക്ഷ്യ സഹായം താൽക്കാലികമായി നിർത്തിയിരുന്നു. ഇവ ഡിസംബറിൽ നീക്കിയെങ്കിലും പൂർണാർഥത്തിലായിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു