മക്ക: കുട്ടികളെ ഇരുത്തി ഉന്തിക്കൊണ്ടുപോകുന്ന സ്ട്രോളറുകൾ മക്ക മത്വാഫ് മുറ്റത്തേക്ക് പ്രവേശിപ്പിക്കുന്നതിന് വിലക്ക്. ഹറമിനുള്ളിൽ ബേബി സ്ട്രോളറുകൾക്ക് അനുമതിയുള്ളതും നിരോധിച്ചതുമായ സ്ഥലങ്ങൾ ഏതെല്ലാമെന്ന് ഇരുഹറംകാര്യ പരിപാലന അതോറിറ്റിയാണ് നിർണയിച്ചത്.
സ്ട്രോളറുകൾ മത്വാഫിന്റെ മുകളിലത്തെ നിലയിലേക്ക് കൊണ്ടുവരാൻ അനുവാദമുണ്ടെന്ന് അതോറിറ്റി വെളിപ്പെടുത്തി. അതുപോലെ സഫ-മർവകൾക്കിടയിലെ മസ്അയിലേക്കും കൊണ്ടുവരാം.
അതിന്റെ പ്രവേശനം കിങ് ഫഹദ് ഹറം വിപുലീകരണ ഭാഗത്തിലൂടെയായിരിക്കണം. മത്വാഫിന്റെയും മസ്അയുടെയും നിലകളിൽ വർധിച്ച തിരക്ക് അനുഭവപ്പെടുമ്പോൾ കുട്ടികളുടെ സ്ട്രോളറുകൾ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകുമെന്നും അതോറിറ്റി പറഞ്ഞു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു