റിയാദ്: സുരക്ഷ നിരീക്ഷണ കാമറ റെക്കോഡ് ചെയ്യുന്ന ദൃശ്യങ്ങൾ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്ക് 20,000 റിയാൽ പിഴ. കാമറകൾ ഉപയോഗിക്കാൻ അനുവദിക്കുന്ന നിയമവ്യവസ്ഥകൾ ലംഘിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയമാണ് മുന്നറിയിപ്പ് നൽകിയത്.
ഇത് പിഴക്ക് കാരണമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സുരക്ഷ നിരീക്ഷണ കാമറ റെക്കോഡിങ്ങുകൾ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് നിയമലംഘനമാണ്. ഇതിന് 20,000 റിയാൽ പിഴയുണ്ടാകും. ശിക്ഷാവിധി തീരുമാനം വിജ്ഞാപനം ചെയ്ത തീയതി മുതൽ 60 ദിവസത്തിനുള്ളിൽ അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ അതിനെതിരെ പരാതി നൽകാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു