കോട്ടയത്ത് ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ ശ്രമം; പിതാവ് അറസ്റ്റിൽ

കോട്ടയം: ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി കോത്തല ചിറ ഭാഗത്ത് അറക്കല്‍ ജോസിലി ഡെയ്ല്‍ വീട്ടില്‍ തനുനസീറിനെ (36) ആണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.

കുടുംബപ്രശ്‌നങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് പ്രതി ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മൂത്തകുട്ടിയെയും ഉപദ്രവിച്ചിരുന്നു. ബഹളം കേട്ട് ഉറങ്ങുകയായിരുന്ന ഒരു വയസുള്ള കുട്ടി ഉറക്കത്തില്‍ നിന്നുണര്‍ന്ന് നിലവിളിച്ചു. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ എടുത്തു പൊക്കി തറയില്‍ എറിയാനും മുഖത്ത് ഇടിക്കാനും ശ്രമിച്ചത്. കുഞ്ഞിന്റെ അമ്മ തടഞ്ഞു.

ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ കുടുംബ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെത്തുടര്‍ന്ന്പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു