തെഹ്റാൻ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ക്രിമിനൽ രാഷ്ട്രീയ ജീവിതം അവസാനത്തോട് അടുക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാൻ. ഇസ്രായേൽ പ്രധാനമന്ത്രി ഉടൻ അധികാരത്തിൽ നിന്ന് പുറത്താകുമെന്നും ഗസ്സ യുദ്ധം അതോടെ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്രം ഈ പാതയിൽ മുന്നേറുകയാണെന്നും അമീർ സൂചിപ്പിച്ചു.
‘ഗസ്സയിലെ യുദ്ധവും വംശഹത്യയും അവസാനിപ്പിക്കാനുള്ള വഴി വൈറ്റ് ഹൗസിന് നന്നായി അറിയാം. രാഷ്ട്രീയമാണ് മേഖലയിൽ നിലവിലുള്ള പ്രതിസന്ധി’ -അദ്ദേഹം പറഞ്ഞു.ജോർദാനിലെ യു.എസ് താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് ശേഷം ഇറാൻ -യു.എസ് സംഘർഷാവസ്ഥ മൂർച്ഛിച്ചിട്ടുണ്ട്. ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് എന്നറിയപ്പെടുന്ന സംഘമാണ് ഞായറാഴ്ച ഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികരെ കൊലപ്പെടുത്തിയത്.
READ ALSO…ജാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു ഹേമന്ത് സോറൻ; ചംപൈ സോറൻ ആണ് പുതിയ മുഖ്യമന്ത്രി
ഡസൻ കണക്കിന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ഇതിന് തിരിച്ചടി നൽകാൻ അറിയാമെന്നും പ്രതികരിക്കുമെന്നും യു.എസ് പ്രസിഡൻ്റ് ബൈഡൻ ഇന്നലെ പറഞ്ഞിരുന്നു.