ഹാഇൽ: ഇന്ത്യയുടെ 75ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് ഹാഇൽ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു. മഹത്തായ ഇന്ത്യയുടെ നിലനിൽപ്പ് തന്നെ ജനാധിപത്യ മതേതരത്വത്തിലൂന്നിയ ഭരണഘടനയിലാണെന്നും വൈവിധ്യങ്ങളാണ് ഇന്ത്യയുടെ മനോഹാരിത എന്നും സംഗമം അഭിപ്രായപ്പെട്ടു.
സെൻട്രൽ പ്രസിഡൻറ് ബഷീർ സഅദി കിംന്നിഗർ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ ചാൻസ അബ്ദുറഹ്മാൻ ഉദ്ഘാനം ചെയ്തു. സെൻട്രൽ ദഅ്വ സെക്രട്ടറി അബ്ദുസ്സലാം സഅദി സന്ദേശ പ്രഭാഷണം നടത്തി. റജീസ് ഇരിട്ടി, മുഹ്യിദ്ദീൻ സഅദി, അഫ്സൽ കായംകുളം, ഷുഹൈബ് കോണിയത്ത്, നൗഫൽ പറക്കുന്ന് തുടങ്ങിയവർ സംസാരിച്ചു. സെൻട്രൽ ജനറൽ സെക്രട്ടറി ബഷീർ നല്ലളം സ്വാഗതവും അബ്ദുൽ അസീസ് കുട്ടേത്ത് നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു