ദുബൈ: കള്ളപ്പണം വെളുപ്പിക്കൽ, ഭീകര സംഘടനകൾക്ക് ധനസഹായം നൽകൽ എന്നിവക്കെതിരെയുള്ള നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ഇൻഷുറൻസ് കമ്പനിക്ക് യു.എ.ഇ സെന്‍ട്രൽ ബാങ്ക് (സി.ബി.യു.എ.ഇ) 12 ലക്ഷം ദിർഹം പിഴയിട്ടു. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കെതിരെയാണ് നടപടി.
സെൻട്രൽ ബാങ്ക് നടത്തിയ പരിശോധനയിൽ ഇൻഷുറൻസ് കമ്പനി നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു.
ഇൻഷുറൻസ് മേഖലയുടെയും ധനകാര്യ സംവിധാനത്തിന്റെയും സുതാര്യതയും സത്യസന്ധതയും സംരക്ഷിക്കുന്നതിനായി നടപ്പാക്കുന്ന നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും ഇൻഷുറൻസ് കമ്പനികളും ജീവനക്കാരും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനായി ശക്തമായ നിരീക്ഷണ സംവിധാനം സെൻട്രൽ ബാങ്കിനുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു