ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനം സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് മാലിദ്വീപും അവിടുത്തെ രാഷ്ട്രീയവും. പലതരത്തിലുള്ള പോസ്റ്റുകളാണ് മാലിദ്വീപുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അത്തരത്തിൽ മാലദ്വീപുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാലിദ്വീപ് പാർലമെന്റിൽ വച്ച് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് മർദ്ദനമേറ്റു എന്നതാണ് പ്രചരിക്കുന്ന വീഡിയോ.
“മാലദ്വീപ് പാർലമെന്റിൽ കൂട്ടയടി ഇന്ത്യയെ വെല്ലുവിളിച്ച മാലദ്വീപ് പ്രസിഡണ്ട് മുഹമ്മദ് അടികിട്ടി വീഴുന്നു” എന്ന തലകെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
2024 ജനുവരി 28 ന് മാലിദ്വീപ് പാർലമെൻ്റിലാണ് സംഭവം നടന്നത്. ഭരണ–പ്രതിപക്ഷ എംപിമാർ പാർലമെന്റിനുള്ളിൽതമ്മിലടിച്ചു. മന്ത്രിമാരുടെ നിയമനത്തിന് അംഗീകാരം ലഭിക്കാനായി പ്രസിഡന്റ് മുഹമ്മദ് മുയിസു വിളിച്ചുചേർത്ത പ്രത്യേക സമ്മേളനം ഇതോടെ അലങ്കോലമായി. ഭരണപക്ഷത്തുള്ള പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പിഎൻസി), മാലദ്വീപ് പ്രോഗ്രസീവ് പാർട്ടി (പിപിഎം) എന്നീ പാർട്ടി അംഗങ്ങളും മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ പാർട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) അംഗങ്ങളും തമ്മിലാണ് അടിനടന്നത്. സോലിഹിന്റെ പാർട്ടിക്കാണ് പാർലമെന്റിൽ ഭൂരിപക്ഷം. 22 മന്ത്രിമാരിൽ 4 പേരുടെ നിയമനം പിൻവലിക്കണമെന്ന് എംഡിപി ആവശ്യപ്പെടുകായും പകരം മാലിദ്വീപിലെ ഭരണകക്ഷി നാല് പുതിയ അംഗങ്ങളെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് സംഘർഷമുണ്ടായത്.
എന്നാൽ ഈ സംഘർഷത്തിൽ എവിടെയും പ്രചരിക്കുന്ന വിഡിയോയിൽ പറഞ്ഞിരിക്കുന്നതുപോലെ മുഹമ്മദ് മുയിസുവിന് മർദ്ദനമേറ്റതായി റിപ്പോർട്ടുകൾ വന്നിട്ടില്ല. അതുമാത്രമല്ല പ്രചാരത്തിലുള്ള വീഡിയോയിൽ മുയിസുവിനെ കാണുന്നുമില്ല. അഹമ്മദ് ഇസ, അബ്ദുല്ല ഷഹീം അബ്ദുൽ ഹക്കീം എന്നീ എംപിമാർ പരസ്പരം ചവിട്ടുകയും തറയിൽ കിടന്നു തല്ലുണ്ടാക്കുകയും ചെയ്യുന്നതിന്റെ വിഡിയോ ആണ് പുറത്തുവന്നത്. സങ്കർഷത്തിൽ പരുക്കേറ്റ ഷഹീമിനെ ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തിരുന്നു.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ മാലദ്വീപ് പാർലമെന്റിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് മർദ്ദനമേറ്റു എന്ന വാർത്ത തെറ്റായി പ്രചരിക്കുന്നതാണെന്ന് മനസിലാക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം