ഏറ്റവും പുതിയ സിനിമയായ സലാറിന്റെ മികച്ച വിജയത്തിന് ശേഷം നടൻ പ്രഭാസ് സിനിമയിൽ നിന്നും ഒരു ഇടവേള എടുക്കുകയാണ് എന്നാണ് പുറത്തു വരുന്ന വാർത്തകൾ. മാർച്ചിൽ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രഭാസ് സിനിമയിൽ നിന്നും ഒരു ഇടവേള എടുക്കുന്നത് എന്നാണ് വിവരം.
“സലാർ എന്ന തൻ്റെ ചിത്രത്തിന് ലഭിച്ച പ്രതികരണത്തിൽ പ്രഭാസ് ശരിക്കും ഞെട്ടിയിരിക്കുകയാണ്”. കരിയറിലെ തിരിച്ചടികൾക്ക് ശേഷമുള്ള പ്രഭാസിന്റെ തിരിച്ചു വരവും കൂടിയാണ് ഈ സിനിമ.
ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, സന്ദീപ് റെഡ്ഡി വംഗയുടെ സ്പിരിറ്റ്, നാഗ് അശ്വിൻ്റെ കൽക്കി 2898 എഡി, മാരുതിയുടെ ദി രാജാ സാബ്, മാളവിക മോഹനൻ, നിധി അഗർവാൾ തുടങ്ങിയ ചിത്രങ്ങളാണ് പുതിയതായി ആരംഭിക്കാനിരിക്കുന്നത്.
“പരിക്കിൽ നിന്ന് പൂർണമായി സുഖം പ്രാപിക്കാത്തതിനാൽ” അദ്ദേഹം മറ്റൊരു ശസ്ത്രക്രിയയ്ക്കായി യൂറോപ്പിലേക്ക് പോകുമെന്ന് അടുത്തിടെ ചില റിപ്പോർട്ടുകൾ വന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ