ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത പുഷ്പയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം.
ആദ്യ ഭാഗം രാജ്യമെമ്പാടും ചർച്ചയാക്കപ്പെടുകയും സിനിമയിലെ അഭിനയത്തിന് അല്ലുവിന് നാഷണൽ അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു. അല്ലു അർജുനൊപ്പം ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ എത്തിയ ചിത്രം മലയാളികളും ഏറ്റെടുത്തിരുന്നു.
ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിലൂടെ ആണ് പുഷ്പ അവസാനിച്ചത്. വരാനിരിക്കുന്ന സിനിമയിൽ വൻ ആക്ഷൻ സ്വീക്വൻസുകൾ കാണാൻ സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ അല്ലു അർജുന്റെ സെറ്റില്‍ നിന്നുള്ള ഒരു ചിത്രം ഇപ്പോള്‍ ചോര്‍ന്നിട്ടുണ്ട്.
‘പുഷ്പ 2’ റിലീസ് തീയതി നേരത്തെ പുറത്തുവന്നിരുന്നു . ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗം ആഗസ്റ്റ് 15ന് ഒന്നിലധികം ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും.
അതിനിടെയാണ് ‘പുഷ്പ 2’ ന്റെ സെറ്റിൽ നിന്ന് അല്ലു അർജുന്റെ ഒരു ഫോട്ടോ ചോര്‍ന്നത്. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് ചോര്‍ന്ന ഫോട്ടോ. ചിത്രത്തില്‍ അല്ലു സാരി പോലെയുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.
ആന്ധ്രയിലെ ‘ഗംഗമ്മ തല്ലി’ എന്ന ആചാരത്തിന്റെ ഭാഗമായി ആണുങ്ങള് പെണ്‍വേഷം കെട്ടാറുണ്ട്. അത് ചിത്രത്തിലെ ഒരു പ്രധാന രംഗമായി തന്നെ വരുന്നുണ്ട്. ഇതിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
ഇതിന്റെ ചിത്രീകരണം ഇപ്പോള്‍ നടക്കുന്നു എന്ന തെളിവാണ് പുറത്തുവന്ന ചിത്രം. 500കോടിയാണ് പുഷ്പയുടെ ബജറ്റ് എന്നാണ് വിവരം. ദേവി ശ്രീ പ്രസാദാണ് പുഷ്പയുടെ സംഗീതം.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ