നിങ്ങളുടെ തടി അപകടകരമാണോ? ശരീരത്തിലെ ഈ ഭാഗങ്ങൾ പരിശോധിക്കു

നിങ്ങളുടെ തടി അപകടകരമാണോ? ശരീരത്തിലെ ഈ ഭാഗങ്ങൾ പരിശോധിക്കുകൊഴുപ്പിന്റെ പ്രധാന കാരണം ഏതാണെന്ന് തിരിച്ചറിയണംഅപ്പര്‍ ബോഡി ഒബേസിറ്റിമേലുടല്‍ പൊണ്ണത്തടി അഥവാ അപ്പര്‍ ബോഡി ഒബേസിറ്റി എന്ന് പറയുന്നതിനെക്കുറിച്ച് ആദ്യം നോക്കാം. ശരീരത്തിന്റെ മുകള്‍ഭാഗത്താണ് ഈ കൊഴുപ്പ് അടിയുന്നത്. കഴുത്ത്, മുഖം, പുറം, തോള്‍ എന്നീ ഭാഗങ്ങളിലായാണ് കൊഴുപ്പ് അടിയുന്നത്.സെന്‍ട്രല്‍ ഒബേസിറ്റികുടവയറിനും കാരണം ഈ സെന്‍ട്രല്‍ ഒബേസിറ്റിയാണ്. മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയുമാണ് ഇതിന്റെ പ്രധാന കാരണം. ഭക്ഷണം കഴിച്ചത് കൊണ്ട് ഇത്തരത്തില്‍ വയറു ചാടുന്നു എന്ന് പറയുന്നത് വെറുതേയാണ്.ലോവര്‍ ബോഡി ഒബേസിറ്റിലോവര്‍ ബോഡി ഒബേസിറ്റി എന്ന് പറയുന്നതാണ് മറ്റൊന്ന്. ചിലരില്‍ ശരീരത്തിന്റെ മുകള്‍ഭാഗം ഒതുങ്ങിയിട്ടും ശരീരത്തിന്റെ താഴ് ഭാഗത്തേക്ക് കൊഴുപ്പടിഞ്ഞ അവസ്ഥയിലും ആയിരിക്കും. പ്രത്യേകിച്ച് സ്ത്രീകളിലാണ് ഈ അവസ്ഥ കണ്ട് വരുന്നത്. അരക്കെട്ടിനു താഴെയുള്ള ഭാഗം തടിച്ച അവസ്ഥ.വയറ് വീര്‍ക്കുന്നത്പലപ്പോഴും ഭക്ഷണം കഴിച്ചില്ലെങ്കിലും വയറ് വീര്‍ത്ത് തന്നെയിരിക്കുന്ന അവസ്ഥയുണ്ടാവും. പുരുഷന്‍മാരിലാണ് വയറ് വീര്‍ക്കുന്ന അവസ്ഥയിലേക്ക് എത്തുന്നത്. മദ്യപാനവും പുകവലിയും ഇതിന്റെ പ്രധാന കാരണങ്ങളാണ്. ഇത് നിയന്ത്രിക്കുകയും ശ്വസനത്തിന് സഹായിക്കുന്ന വ്യായാമങ്ങള്‍ ചെയ്യുന്നതും ശീലമാക്കാം.കാലുകളിലെ കൊഴുപ്പ്സ്ത്രീകളിലും പുരുഷന്‍മാരിലും ഒരേ പോലെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് കാലുകളില്‍ അനാവശ്യമായി അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പ്. എന്നാല്‍ സ്‌കിപ്പിംഗ്, വാട്ടര്‍ എയറോബിക്‌സ് എന്നിവ വഴി ഇതിനെ ഇല്ലാതാക്കാം.പുറത്തെ കൊഴുപ്പ്ശരീരത്തിന്റെ പുറത്തും ഇടുപ്പിലുമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയാണ് മറ്റൊന്ന്. യാതൊരു തരത്തിലുള്ള വ്യായാമവും ഇല്ലാതിരിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം.

Latest News