ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ 2024 ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഷെഡ്യൂൾ പുറത്തിറക്കിയിട്ടുണ്ടെന്നും 2024 ഏപ്രിൽ 16ന് തിരഞ്ഞെടുപ്പ് നടക്കുമെന്നും അവകാശപ്പെടുന്ന ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസറുടെ പേരിൽ ഒരു സർക്കുലർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഈ വാർത്തക്ക് പിന്നിലെ യാഥാർഥ്യമാണ് ഇന്നത്തെ ഫാക്ട് ചെക്കിലൂടെ പരിശോധിക്കുന്നത്.
ഡൽഹിയിലെ ലോക്സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ക്രമീകരണങ്ങൾ സംബന്ധിച്ച് ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസറുടെ പേരിൽ പങ്കുവെച്ച സർക്കുലർ പരിശോധിക്കുമ്പോൾ അതിൽ പറഞ്ഞിരിക്കുന്ന തീയതി യഥാർത്ഥ തിരഞ്ഞെടുപ്പ് തീയതിയല്ലയെന്നും റഫറൻസിനായി നിശ്ചയിച്ചിരിക്കുന്ന താൽക്കാലിക തീയതിയാണെന്ന് അതിൽ തന്നെ പറഞ്ഞിരുന്നതായി കാണാം.
കൂടുതൽ വ്യക്തതക്കായി പരിശോധിച്ചപ്പോൾ ഈ കാര്യങ്ങളിൽ വ്യക്തമാക്കുന്ന ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസറുടെ ട്വീറ്റ് കണ്ടെത്താനായി. ട്വീറ്റിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരം സർക്കുലറിൽ പരാമർശിച്ചിരിക്കുന്ന തീയതി റഫറൻസിനായി മാത്രമാണെന്ന് ട്വീറ്റിൽ സിഇഒ വ്യക്തമാക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള് മുൻകൂട്ടി ആസൂത്രണം ചെയ്യാൻ വേണ്ടിയാണ് ഒരു റഫറൻസ് തീയതി നിശ്ചയിക്കുന്നത് എന്നും തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളുടെ ഉത്തരവാദിത്തത്തിന്റ് ഒരു പ്രധാന ഭാഗം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ അല്ലെങ്കിൽ റിട്ടേണിംഗ് ഓഫീസർമാർ എന്നിവരുടേതാണെന്നും വ്യക്തമാക്കിയ അദ്ദേഹം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടത്തെ അറിയിക്കുന്നതിനായി സാങ്കൽപ്പിക പോളിംഗ് തീയതി സഹിതമുള്ള ഒരു സർക്കുലറാണ് പുറത്തിറക്കിയിട്ടുള്ളതെന്ന് പറഞ്ഞു.
ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസറുടെ ഈ വിശദീകരണത്തിൽ നിന്ന് തന്നെ പ്രചരിക്കുന്ന രേഖ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ യഥാർത്ഥ ഷെഡ്യൂളല്ലെന്നും, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഷെഡ്യൂൾ ഇതുവരെയും പുറത്തുവന്നിട്ടില്ല എന്നും ബോധ്യപ്പെടുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം