തെൽ അവീവ്: ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കിൽ ബിന്യമിൻ നെതന്യാഹു സർക്കാറിനെ താഴെയിറക്കുമെന്ന ഭീഷണിയുമായി ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ. എക്സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബന്ദികളെ മോചിപ്പിക്കുന്നതിനായി ഹമാസുമായി നിരുത്തരവാദപരമായ കരാറിലാണ് നെതന്യാഹു ഏർപ്പെടുന്നതെങ്കിൽ സർക്കാറിനെ താഴെയിറക്കുമെന്നാണ് ഭീഷണി.
ഒത്സ്മ യെഹൂദിത് പാർട്ടി അംഗമായ ഇറ്റാമർ ബെൻ ഗ്വിർ. ഗ്വിറിന്റെ പ്രസ്താവനക്ക് പിന്നാലെ ബന്ദികളെ തിരിച്ചെത്തിക്കാനുള്ള ഇസ്രായേൽ സർക്കാറിന്റെ ശ്രമങ്ങൾക്ക് തങ്ങൾ പൂർണ പിന്തുണ നൽകുമെന്ന പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് യാർ ലാപിഡ് രംഗത്തെത്തി.
കഴിഞ്ഞ 116 ദിവസത്തിനിടെ നിരവധി ബന്ദികളുടെ കുടുംബങ്ങളെ താൻ കണ്ടു. അവരോടെല്ലാം സർക്കാർ സുരക്ഷിതമായി ബന്ദികളെ തിരിച്ചെത്തിക്കുമെന്നാണ് പറഞ്ഞത്. ബന്ദികളോടും അവരുടെ കുടുംബാംഗങ്ങളോടും എപ്പോഴും തങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രണ്ട് മാസം ഗസ്സയിൽ വെടിനിർത്തി ബന്ദികളെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ഇസ്രായേൽ തുടങ്ങിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. താൽകാലികമായി വെടിനിർത്തി 100ഓളം ബന്ദികളെ തിരികെയെത്തിക്കാനാണ് ഇസ്രായേൽ പദ്ധതി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു