വാഷിങ്ടൺ: ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസിയുടെ നിർണായക മാനുഷിക പ്രവർത്തനങ്ങളെ പിന്തുണക്കുമെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലറാണ് ഇക്കാര്യം അറിയിച്ചത്. ഏജൻസിയെ പിന്തുണക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് തങ്ങൾ കരുതുന്നു. ഗസ്സയിൽ ജനങ്ങൾക്ക് വെള്ളവും ഭക്ഷണവും മരുന്നും എത്തിക്കാൻ മറ്റൊരു ഏജൻസിയില്ലെന്ന് മില്ലർ പറഞ്ഞു.
എന്നാൽ, ഏജൻസിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ ഗൗരവത്തിലെടുക്കണം. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും മില്ലർ ആവശ്യപ്പെട്ടു. നേരത്തെ യു.എൻ.ആർ.ഡബ്യു.എക്കുള്ള ധനസഹായം നിർത്തുകയാണെന്ന് യു.എസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാത്യു മില്ലറിന്റെ പ്രതികരണം.
Read also: വെടിനിർത്തൽ നിർദേശം പഠിച്ചുവരുകയാണെന്ന് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ
അതേസമയം, ഫലസ്തീൻ അഭയാർഥികൾക്കുള്ള ധനസഹായം നിർത്തിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് യു.എസ് കോൺഗ്രസ് അംഗം ആവശ്യപ്പെട്ടു. കോൺഗ്രസംഗം ചോയ് ഗ്രാസിയയാണ് ആവശ്യം ഉന്നയിച്ചത്. ഏജൻസിയുടെ 12 ജീവനക്കാർക്കെതിരെ ഉയർന്നിരിക്കുന്നത് ഗൗരവമുള്ള ആരോപണമാണ്. എന്നാൽ, 20 ലക്ഷം ഫലസ്തീനികൾ ബുദ്ധിമുട്ടരുതെന്നും തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.കെ, ആസ്ട്രേലിയ, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെല്ലാം ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസിക്ക് നൽകിയിരുന്ന ഫണ്ട് നിർത്തിയിരുന്നു. ഹമാസ് ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ യു.എൻ.ആർ.ഡബ്യു.എയുടെ ജീവനക്കാർ പങ്കെടുത്തിരുന്നുവെന്ന ആരോപണം ഉയർന്നതോടെയാണ് ഫണ്ട് നൽകുന്നത് നിർത്തിയത്. ഇസ്രായേലാണ് ഇതുസംബന്ധിച്ച ആരോപണം ഉയർത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു