ഇൻഡ്യാന∙ യുഎസിലെ ഇൻഡ്യാന സംസ്ഥാനത്തിലെ പർഡ്യൂ സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥി നീൽ ആചാര്യ മരിച്ചതായി സ്ഥീകരിച്ച് സർവകലാശാല. ജോൺ മാർട്ടിൻസൺ ഹോണേഴ്സ് കോളേജ് ഓഫ് പർഡ്യൂ യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ സയൻസിലും ഡാറ്റാ സയൻസിലും ഡബിൾ മേജറായ ആചാര്യയെ കാണാതായതായി സമൂഹ മാധ്യമങ്ങളിലൂടെ ഞായറാഴ്ച മുതൽ പ്രചരിക്കുന്നുണ്ടായിരുന്നു. സർവകലാശാലയിലാണ് നീലിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തിങ്കളാഴ്ച സർവകലാശാലയുടെ കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിന് എഴുതിയ ഇമെയിലിൽ, ഇടക്കാല സിഎസ് മേധാവി ക്രിസ് ക്ലിഫ്റ്റൺ ആചാര്യയുടെ മരണത്തെക്കുറിച്ച് വിദ്യാർഥികളോടും ഫാക്കൽറ്റികളോടും പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘‘ഞങ്ങളുടെ വിദ്യാർഥികളിലൊരാളായ നീൽ ആചാര്യ വിടവാങ്ങിയെന്ന് വളരെ സങ്കടത്തോടെ ഞാൻ നിങ്ങളെ അറിയിക്കുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും നീലിന്റെ വിയോഗത്തിൽ വേദനിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നു. ’’ – ക്രിസ് ക്ലിഫ്റ്റൺ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു