കുവൈത്ത്സിറ്റി: റിപ്പബ്ലിക് ദിനത്തിൽ പ്രവാസി വെൽഫെയർ കുവൈത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ടീം വെൽഫെയർ കോൺഫാബ് കമ്പനിയുമായി സഹകരിച്ച് അബുഹലീഫ വെൽഫെയർ ഹാളിൽ നടത്തിയ ക്യാമ്പ് നൂറുകണക്കിന് പേർ ഉപയോഗപ്പെടുത്തി. രോഗികൾക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു.
കുവൈത്തിലെ പ്രമുഖ ഡോക്ടർമാരായ ഡോ.അബ്ദുൽ ഫത്താഹ്, ഡോ.യാസിർ പെരിങ്ങത്തുതൊടിയിൽ, ഡോ.മുനീറ മുഹമ്മദ് കല്ലറക്കൽ, ഡോ.ഫാത്തിമത്ത് ഫസീഹ, ഡോ.ഫാത്തിമ റിഷിൻ, ഡോ.സുഹ യൂനുസ്, നഴ്സുമാരായ ഷൈനി നവാസ്, മിനി ഡേവിസ്, ഹസ്ബിൻ ഫായിസ്, ഹാരിസ് ഇസ്മയിൽ, കമാൽ എന്നിവർ ക്യാമ്പിൽ മുഴുസമയ സേവനം നിർവഹിച്ചു.
ആസിഫ് ഖാലിദ്, ഷാനവാസ്, ഉമേഷ് എന്നിവർ ഫാർമസി വിഭാഗം കൈകാര്യം ചെയ്തു. പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് ലായിക് അഹ്മദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ടീം വെൽഫെയർ ക്യാപ്റ്റൻ അബ്ദുറഹ്മാൻ എഴുവന്തല സ്വാഗതവും വൈസ് ക്യാപ്റ്റൻ അബ്ദുൽ വാഹിദ് നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി രാജേഷ് മാത്യു, ട്രഷറർ ഖലീൽ റഹ്മാൻ, മറ്റുഭാരവാഹികളായ ഷൗക്കത്ത് വളഞ്ചേരി, റഫീഖ് ബാബു, ഗിരീഷ് വയനാട്, സഫ്വാൻ, അൻവർ ഷാജി, ജവാദ് അമീർ എന്നിവർ നേതൃത്വം നൽകി. സമാപന ചടങ്ങിൽ ഡോക്ടർമാരെയും പാരാമെഡിക്കൽ, നഴ്സിങ് വളന്റിയർമാരെയും ആദരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു