ദമ്മാം: ‘കൊണ്ടോട്ടിയൻസ് @ ദമ്മാം’ കൂട്ടായ്മ നേതൃത്വത്തിൽ പാചകമത്സരം 2024 സംഘടിപ്പിക്കുന്നു. ചിക്കൻ ബിരിയാണി, ചിക്കൻ 65 ഇനങ്ങളിലാണ് മത്സരം. മാർച്ച് രണ്ട് വൈകീട്ട് ആറിന് ദമ്മാമിലെ റോയൽ മലബാർ റസ്റ്റാറൻറ് ഹാളിൽ നടക്കുന്ന മത്സരത്തിൽ കിഴക്കൻ പ്രവിശ്യയിലെ എല്ലാ മലയാളികൾക്കും ആൺ, പെൺ ഭേദമെന്യേ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് അവസരം. കിഴക്കൻ പ്രവിശ്യയിലെ പ്രഗല്ഭ ഷെഫുമാർ വിധിനിർണയം നടത്തും.
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും പങ്കെടുക്കുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും. കിഴക്കൻ പ്രവിശ്യയിൽ ആദ്യമാണ് ആൺ-പെൺ വ്യത്യാസമില്ലാതെ പാചകമത്സരം നടക്കുന്നതെന്ന് പ്രസിഡൻറ് ആലിക്കുട്ടി ഒളവട്ടൂർ പറഞ്ഞു. ആലിക്കുട്ടി ഒളവട്ടൂർ കൺവീനറായും റിയാസ് ഫിനാൻസ് കോഓഡിനേറ്ററായും കമ്മിറ്റി രൂപവത്കരിച്ചതായി സെക്രട്ടറി അഷ്റഫ് തുറക്കൽ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാനും വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും ഫെബ്രുവരി 20ന് മുമ്പ് വി.പി. ഷമീർ (0551351792), എം. റിയാസ് (0509057078) എന്നിവരെ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു