ദുബൈ: ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരള റൈഡേഴ്സിന്റെ ഭാഗമായ ഷാർജ ട്രൈ സർക്കിൾ നടത്തിവന്ന റിപ്പബ്ലിക്ഡേ റിലേ റൺ ചലഞ്ച് വിജയകരമായി സമാപിച്ചു.
ഈ മാസം 26ന് വൈകീട്ട് 7.26ന് ആരംഭിച്ച ചലഞ്ച് 26 മണിക്കൂറിനുശേഷം ജനുവരി 27ന് വൈകീട്ട് 9.26ന് അവസാനിച്ചു. ട്രൈസർക്കിൾ സ്റ്റാർസിൽനിന്ന് ആറു കുട്ടികളും ട്രൈസർക്കിൾ ക്യൂൻസിന്റെ ഭാഗമായി ആറു വനിതകളും അടക്കം 50ഓളം കായികതാരങ്ങൾ ആർ.ആർ.ആർ ചലഞ്ചിന്റെ ഭാഗമായി ഓടിത്തീർത്തത് 226 കിലോമീറ്ററാണ്.
റിലേ റണ്ണിൽ ബാറ്റൺ കൈമാറുന്നപോലെ സ്ട്രാവ റെക്കോഡിങ്ങിനായി വാച്ച് കൈമാറിയാണ് ചലഞ്ച് നടത്തിയത്.
നിഹാർ കൃഷ്ണ, നിരഞ്ജൻ കലേഷ്, ആദം, ഹൂദ് ഷംസാദ്, ഗോഡ്വിൻ, ഗലിൻ ഷിജൊ, ബിബിത ഷിജോ, നിമിഷ സബിൻ, രസ്ല ഷംഷാദ്, രശ്മി നവനീത്, ദിലീപ്കുമാർ, ലാലു കോശി, ഫിറോസ് ബാബു, ഷിജോ വർഗീസ്, സബീൻ വേണു, ഷംസാദ്, യൂനിസ് റാവുത്തർ, നിഗേഷ് കോട്ടൂർ, കലേഷ് കുമാർ, ഗിരീഷ്, ഷഫീഖുദ്ദീൻ പരപ്പിൽ, അലക്സ് അങ്കമാലി, പ്രദീപ് നായർ, ബിനോ, നവനീത് കൃഷ്ണൻ എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. വിജയികൾക്ക് കേരള റൈഡേഴ്സ് അഡ്മിന്റെ ഭാഗമായ ഫിറോസ് ബാബു സമ്മാനങ്ങൾ നൽകി. വിജയികളെ ഷാർജ ട്രൈ സർക്കിൾ ഭാരവാഹികളായ ഷിജോ, ദിലീപ് കുമാർ, ഷംസാദ്, നവനീത് കൃഷ്ണൻ എന്നിവർ അനുമോദിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു