അൽഖോബാർ: നാല് പതിറ്റാണ്ട് റാക്കയിൽ മത സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അബ്ദുൽ ജബ്ബാർ വിദ്യാനഗർ പ്രവാസം മതിയാക്കി മടങ്ങുന്നു.1982 കാലത്ത് പ്രവാസമാരംഭിച്ച കാസർകോട് വിദ്യാനഗർ സ്വദേശിയായ അബ്ദുൽ ജബ്ബാർ റാക്ക ഏരിയ കെ.എം.സി.സി സ്ഥാപക ട്രഷററും അൽഖോബാർ കേന്ദ്രകമ്മിറ്റി പ്രവർത്തക സമിതിയംഗവുമാണ്. റാക്ക ഗ്രീൻ ലാൻഡ് ഗ്രോസറി ജീവനക്കാരനായിരുന്നു. അൽഖോബാർ വനിത കെ.എം.സി.സി മുൻ പ്രവർത്തകസമിതിയംഗം ഖമറുന്നീസയാണ് ഭാര്യ. ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥികളായ മുഹമ്മദ് ഷംഹോന് (കാബിന് ക്രൂ ഫ്ലൈ ദുബൈ), മറിയം ദുബൈ, ആയിശ, അഹമ്മദ് ഹമ്മാദ് എന്നിവർ മക്കളാണ്.
യാത്രയയപ്പ് ചടങ്ങിൽ സി.കെ. ഷാനി പയ്യോളി അധ്യക്ഷത വഹിച്ചു. ആക്ടിങ് പ്രസിഡൻറ് ആസിഫ് മേലങ്ങാടി ഉദ്ഘാടനം ചെയ്തു. സൗദി കെ.എം.സി.സി ദേശീയ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല, സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ഹബീബ് പൊയിൽതൊടി, നജ്മുദ്ദീൻ വെങ്ങാട്, ബീരാൻ ചേറൂർ, ഹുസൈൻ നിലമ്പൂർ, അബ്ദുൽ റഷീദ് കരുനാഗപ്പള്ളി, ആഷിഖ് മണ്ണാർക്കാട്, ഫൈസൽ വണ്ടൂർ, ജമാൽ ദേവർകോവിൽ, നിസാറുദ്ദീൻ കൊല്ലം, ഷഹസ്തി ഖാൻ നെല്ലിക്കുഴി എന്നിവർ സംസാരിച്ചു. അനസ് പകര ഖിറാഅത്ത് നിർവഹിച്ചു. അബ്ദുൽ ജബ്ബാറിനുള്ള റാക്ക കെ.എം.സി.സിയുടെ സ്നേഹോപഹാരം ഭാരവാഹികൾ സമ്മാനിച്ചു. റാക്ക ഏരിയ കെ.എം.സി.സി ജനറൽ സെക്രട്ടറി കലാം മീഞ്ചന്ത സ്വാഗതവും അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു