ദുബായ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ച ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് ഐസിസിയുടെ താക്കീത്. ബോളിങ്ങിനിടെ ഇംഗ്ലിഷ് ബാറ്റർ ഒലി പോപ്പിന്റെ ഓട്ടം തടസ്സപ്പെടുത്താൻ ബുമ്ര ശ്രമിച്ചതായി കണ്ടെത്തിയതിനാലാണ് നടപടി. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ലവൽ വൺ കുറ്റമാണ് ബുമ്ര ചെയ്തതെന്ന് അധികൃതർ പറഞ്ഞു. താക്കീതിനു പുറമേ, ബുമ്രയ്ക്ക് ഒരു ഡീമെറിറ്റ് പോയിന്റും ഐസിസി വിധിച്ചു. 24 മാസത്തിനുള്ളിൽ 4 ഡീമെറിറ്റ് പോയിന്റ് ലഭിച്ചാൽ കളിക്കാർക്ക് ഒന്നോ രണ്ടോ മത്സരങ്ങളിൽ വിലക്കു വരും.